'മുസ്ലീം ആയ പിതാവിനും ക്രിസ്ത്യാനിയായ മാതാവിനും പിറന്ന മകനാണ് രാഹുൽ ഗാന്ധി. അദ്ദേഹം ഹിന്ദുവാണെന്നതിന് എന്താണ് തെളിവ്?'- അനന്ത് ഹെഗ്‌ഡെ ചോദിച്ചു.
ബംഗലൂരു: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനന്ത് കുമാർ ഹെഗ്‌ഡെ. മുസ്ലീം ആയ പിതാവിനും ക്രിസ്ത്യാനിയായ മാതാവിനും പിറന്ന മകൻ എങ്ങനെ ബ്രാഹ്മണനാകുമെന്ന് ഹെഗ്‌ഡെ ചോദ്യമുന്നയിച്ചു. ബംഗലൂരിൽ പാർട്ടി പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുൽവാമ ഭീകരാക്രമണത്തിന് ശേഷം നടത്തിയ വ്യോമാക്രമണത്തിന്റെ തെളിവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലിനെതിരെ ആരോപണവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയത്.
'സർജിക്കൽ സ്ട്രൈക്കിന് തെളിവ് എവിടെയാണെന്നാണ് ഇവർ ചോദിക്കുന്നത്. ലോകം മുഴുവന്‍ ഇത് അംഗീകരിക്കുമ്പോഴാണ് ചോദ്യം. പൂണൂല്‍ ധാരിയായ ഹിന്ദുവെന്ന് സ്വയം വിളിക്കുന്ന മുസ്ലിം ആണ് ഈ ചോദ്യം ചോദിക്കുന്നത്. മുസ്ലീം ആയ പിതാവിനും ക്രിസ്ത്യാനിയായ മാതാവിനും പിറന്ന മകനാണ് രാഹുൽ ഗാന്ധി. അദ്ദേഹം ഹിന്ദുവാണെന്നതിന് എന്താണ് തെളിവ്?'- അനന്ത് ഹെഗ്‌ഡെ ചോദിച്ചു.
