കൊറോണ വൈറസ് വ്യാപനം തടയുന്നതില്‍ കറന്‍സി നോട്ടിനും പങ്കുണ്ട്. നോട്ടുകളുടെ ഉപയോഗം ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കുമെങ്കിലും പൂര്‍ണമായി ഡിജിറ്റല്‍ മണിയിലേക്ക് എത്താന്‍ ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ട്. കഴിഞ്ഞ ദിവസം കറന്‍സി നോട്ടുകള്‍ അണുവിമുക്തമാക്കുന്നതിനേക്കുറിച്ച് അഭ്യര്‍ഥിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

'ഇത്രമാത്രം ഉണ്ടെന്നു അറിഞ്ഞില്ല'; ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം, മുന്നറിയിപ്പുമായി കുറിപ്പ്

പണത്തിനൊപ്പം വൈറസുകളെ കൈമാറ്റം ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ അത്യാവശ്യമാണ് ഈ നടപടി. കൊറോണ വൈറസ് ഭീതിയിലായതിന് പിന്നാലെ ചൈന കറന്‍സി അണുവിമുക്തമാക്കുന്ന നടപടി ശക്തമായി പിന്തുടര്‍ന്നിരുന്നു. ഇതിനായി വിവിധ മാര്‍ഗങ്ങളാണ് ഇവര്‍ സ്വീകരിച്ചിരുന്നത്. അണുനാശിനികൾ നിറച്ച പ്രത്യേക അറകളിലേക്ക് നോട്ടുകൾ നിക്ഷേപിക്കുന്നതും അള്‍ട്രാ വയലറ്റ് രശ്മികള്‍ ഉപയോഗിച്ചുമുള്ള അണുവിമുക്തമാക്കാന്‍ ശ്രദ്ധിച്ചു.

കറൻസി നോട്ടുകൾ കൈമാറുന്നത് വഴി കൊറോണ വൈറസ് പകരുമോ...?

ബാങ്കിലെ കൌണ്ടറുകള്‍ തുടര്‍ച്ചയായി തുടച്ച് വൃത്തിയാക്കി അണുവിമുക്തമാക്കുന്നതും ആശുപത്രികളില്‍ നിന്ന് എത്തുന്ന നോട്ടുകള്‍ ക്രയ വിക്രയത്തിന് ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്നതും ഒരു വഴിയാണ്. ഉപയോഗിച്ചവയല്ല, മറിച്ച് പുത്തൻ നോട്ടുകൾ തന്നെ ഉപയോക്താക്കൾക്ക് നൽകാൻ പരമാവധി ശ്രമിക്കുന്നതിലൂടെ വൈറസിന്‍റെ വ്യാപനം ഒരുപരിധിവരെ തടയാന്‍ കഴിയും. മറ്റ് ബാങ്കുകളില്‍ നിന്ന് എത്തുന്ന നോട്ടുകള്‍ ചുരുങ്ങിയത് ഏഴുദിവസത്തിന് ശേഷം ഉപയോഗിക്കുന്നതും ഇത്തരത്തില്‍ സഹായകരമാകും. 

കൊറോണ: കറന്‍സി നോട്ട് രഹിത പണമിടപാടുകള്‍ സ്വീകരിക്കാന്‍ മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

നേരത്തെ  കറന്‍സി നോട്ട് രഹിത പണമിടപാടുകള്‍ സ്വീകരിക്കാന്‍ ലോകാരോഗ്യ സംഘടന  മുന്നറിയിപ്പ് നല്‍കിയിരുന്നു. കറന്‍സി നോട്ടുകള്‍ ഉപയോഗിച്ച ശേഷം കൈകള്‍ കഴുകണമെന്നും ലോകാരോഗ്യ സംഘടന നേരത്തെ ആവശ്യപ്പെട്ടിരുന്നു.