കൊവിഡ് ഭീതിയിലാണ് ലോകം. ഇങ്ങ് കേരളത്തിലും വലിയ പ്രതിസന്ധിയാണ് കൊവിഡിന്റെ വ്യാപനം ഉണ്ടാക്കിയിരിക്കുന്നത്. രോഗം പടരാതിരിക്കാനുള്ള പരമാവധി പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും ചെയ്യുന്നുണ്ട്. ഇതിനിടയില്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും അറിയിപ്പുകള്‍ വന്നിട്ടുണ്ട്. അത്തരം അറിയിപ്പുകളെല്ലാം പാലിക്കാന്‍ പലരും തയ്യാറാവുന്നില്ലെന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. 

ഇതിനിടയില്‍ നമ്മള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുന്ന കറന്‍സികള്‍ എത്രത്തോളം അപകടകാരിയാണെന്ന് ഓര്‍മിപ്പിക്കുകയാണ് ഒരു ബാങ്ക് ഉദ്യോഗസ്ഥയുടെ കുറിപ്പ്. വൈകുന്നേരം വരെയുള്ള ഡ്യൂട്ടി ടൈമില്‍ കറന്‍സികള്‍ കൈകാര്യം ചെയ്തപ്പോള്‍ കയ്യുറയില്‍ പറ്റിയ അഴുക്കിന്റെ ചിത്രമാണ് അശ്വതി ഗോപന്‍ എന്ന ഉദ്യോഗസ്ഥ പങ്കുവച്ചിരിക്കുന്നത്. ഇത് കൊവിഡ് പടരാന്‍ എളുപ്പവഴിയാണെന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നു.

കുറിപ്പിങ്ങനെ...


#Lets_break_the_chain

ഒരു ദിവസം ബാങ്കിലെ cash കൗണ്ടറില്‍ 10 am to 4 pm gloves ഇട്ടപ്പോള്‍ കിട്ടിയ അഴുക്ക് 
അഴുക്ക് ഉണ്ടെന്ന് അറിയാമായിരുന്നു.. ഇത്രമാത്രം ഉണ്ടെന്നു അറിഞ്ഞില്ല ????cash കൈകാര്യം ചെയുമ്പോള്‍ പലപ്പഴും നമ്മള്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല... ദൗര്‍ഭാഗ്യവശാല്‍ പലരും തുപ്പല്‍ ഒക്കെ തൊട്ട് തേച്ചാണ് പൈസ എണ്ണുന്നത് !
Cash തൊടേണ്ടി വന്നാല്‍ ആ കൈ കഴുന്നതിനു മുന്‍പ് മുഖത്തേക്ക് കൊണ്ടുപോകാതിരിക്കുക