സംയുക്ത ബാങ്ക് അക്കൗണ്ട് തുറക്കാനും ഇൻഷുറൻസ് നോമിനിയായി പങ്കാളിയെ വയ്ക്കാനുമൊക്കെ എന്തു ചെയ്യാൻ കഴിയും എന്ന് ആലോചിക്കാനാണ് നിർദ്ദേശം
ദില്ലി : സ്വവർഗ്ഗ പങ്കാളികളുടെ സാമൂഹ്യ ഭ്രഷ്ട് അവസാനിപ്പിക്കാൻ കേന്ദ്രത്തോട് നിർദ്ദേശം തേടി സുപ്രീംകോടതി. വിവാഹത്തിന് നിയമ സാധുത നൽകാതെ തന്നെ സാമൂഹ്യ സുരക്ഷ എങ്ങനെ ഉറപ്പാക്കാമെന്നറിയിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബഞ്ച് ആവശ്യപ്പെട്ടു. സംയുക്ത ബാങ്ക് അക്കൗണ്ട് തുറക്കാനും ഇൻഷുറൻസ് നോമിനിയായി പങ്കാളിയെ വയ്ക്കാനുമൊക്കെ എന്തു ചെയ്യാൻ കഴിയും എന്ന് ആലോചിക്കാനാണ് നിർദ്ദേശം. സ്വവർഗ്ഗ വിവാഹത്തിൻറെ നിയമസാധുത പാർലമെൻറിന് വിടണം എന്ന് കേന്ദ്രം ശക്തമായ നിലപാടെടുക്കുന്ന സാഹചര്യത്തിലാണ് ബദൽ വഴികൾ സമർപ്പിക്കാനുള്ള നിർദ്ദേശം.
Read More : ആദ്യം ഒന്നാം ലാവ്‌ലിന്‍ എന്തെങ്കിലുമാകണ്ടെ? വിഡി സതീശന് മറുപടി നൽകി എം വി ഗോവിന്ദൻ
