ഒരു തൂവാലയും രണ്ട് റബർബാൻഡുമുണ്ടെങ്കിൽ എങ്ങനെ താത്ക്കാലിക മാസ്ക് നിർമ്മിക്കാമെന്നും ഇതിൽ വിശദമായി പറയുന്നുണ്ട്. 

ദില്ലി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഉപയോഗിക്കുന്ന മാസ്കുകൾ വീട്ടിലിരുന്ന് തയ്യാറാക്കാനുള്ള നിർദ്ദേശങ്ങൾ നൽകി കുടുംബ ആരോ​ഗ്യ മന്ത്രാലയം. ഇവ എങ്ങനെയാണ് വീട്ടിൽ നിർമ്മിക്കുന്നതെന്ന് ലളിതമായി വിശദീകരിക്കുന്ന ഒരു മാനുവൽ പുറത്തിറക്കിയിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനം തടയാൻ മാസ്കുകളുടെ ഉപയോ​ഗം വളരെ അത്യാവശ്യമാണ്. ചില രാജ്യങ്ങളിൽ വീട്ടിൽ തന്നെയാണ് മാസ്കുകൾ നിർമ്മിക്കുന്നത്. വ്യക്തി ശുചിത്വം പാലിക്കാനുള്ള ഏറ്റവും മികച്ച വഴി വീട്ടിൽ തന്നെ മാസ്കുകൾ നിർമ്മിക്കുക എന്നതാണ്. ഓരോരുത്തരും ഇങ്ങനെ ചെയ്യുന്നത് വഴി എല്ലാവരുടെയും ആരോ​ഗ്യം പരിപാലിക്കാൻ സാധിക്കും. കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. 

Scroll to load tweet…

ശ്വസനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് പുറത്തു പോകുന്ന സമയത്ത് ഇത്തരം മാസ്കുകൾ ധരിക്കാം. അതേ സമയം കൊവിഡ് 19 രോ​ഗികളോ ആരോ​ഗ്യപ്രവർത്തകരോ മെഡിക്കൽ പ്രൊഫഷണലുകളോ ഈ മാസ്ക് ധരിക്കാൻ പാടില്ല. വീട്ടിലുള്ള വൃത്തിയുള്ള തുണി ഉപയോ​ഗിച്ചാണ് ഇത്തരം മാസ്കുകൾ തയ്യാറാക്കേണ്ടത്. ഇവ കഴുകി ഉപയോ​ഗിക്കുകയും ചെയ്യാം. ഒരു തൂവാലയും രണ്ട് റബർബാൻഡുമുണ്ടെങ്കിൽ എങ്ങനെ താത്ക്കാലിക മാസ്ക് നിർമ്മിക്കാമെന്നും ഇതിൽ വിശദമായി പറയുന്നുണ്ട്. 

തുണി മുറിക്കുന്നത് മുതൽ അവസാനം മാസ്കായി തയ്ച്ചെടുക്കുന്നത് വരെയുള്ള വഴികൾ വളരെ കൃത്യമായി വിശദീകരിച്ചിരിക്കുന്നു. കൂടാതെ കഴുകി വൃത്തിയാക്കുന്നതും സാനിട്ടൈസ് ചെയ്യുന്നതുമെങ്ങനെയെന്ന് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മാസ്ക് മുഖത്ത് കെട്ടുന്ന രീതി, കവറിൽ സൂക്ഷിക്കുന്നതെങ്ങനെ ഇവയെല്ലാം ചിത്രം സഹിതമാണ് കൊടുത്തിരിക്കുന്നത്.