കെട്ടിടം തകർന്നുവീഴാനുള്ള കാരണം വ്യക്തമല്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ദില്ലി: ദില്ലിയിൽ ആളുകൾ നോക്കി നിൽക്കെ റോഡിലേക്ക് കൂറ്റൻ കെട്ടിടം തകർന്നു വീണു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായി. ഭജൻപുര ഏരിയയിലാണ് സംഭവം. ആളുകൾ ഒഴിഞ്ഞുമാറിയതിനാൽ ആർക്കും പരിക്കില്ലെന്നാണ് സൂചന. കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. കെട്ടിടം തകർന്നുവീഴാനുള്ള കാരണം വ്യക്തമല്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഉച്ചക്ക് ശേഷം 3.15നാണ് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി. കെട്ടിടാവശിഷ്ടങ്ങൾ നീക്കുന്ന ജോലി തുടരുകയാണ്. മാർച്ച് ഒന്നിന് റോഷനാര റോഡിൽ നാല് നില കെട്ടിടത്തിന് തീപിടിച്ചിരുന്നു.
Scroll to load tweet…
