6 കിലോ കൊക്കെയ്നുമായി ജർമൻ പൗരത്വമുള്ള ഇന്ത്യൻ വംശജനെ സിബിഐ അറസ്റ്റ് ചെയ്തു. ദോഹയിൽ നിന്നും ദില്ലിയിലേക്ക് വന്ന ഇൻഡി​ഗോ വിമാനത്തിലാണ് ഇയാൾ വന്നത്.

ദില്ലി: ദില്ലി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. 6 കിലോ കൊക്കെയ്നുമായി ജർമൻ പൗരത്വമുള്ള ഇന്ത്യൻ വംശജനെ സിബിഐ അറസ്റ്റ് ചെയ്തു. ദോഹയിൽ നിന്നും ദില്ലിയിലേക്ക് വന്ന ഇൻഡി​ഗോ വിമാനത്തിലാണ് ഇയാൾ വന്നത്. കളിപ്പാട്ടങ്ങൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 270 ക്യാപ്സൂളുകളിലായാണ് ഇയാളില്‍ നിന്ന് മയക്കുമരുന്ന് പിടികൂടിയത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഏകദേശം 100 കോടി രൂപ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത് എന്നാണ് വിവരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്