ബംഗളൂരുവില്‍ സ്വകാര്യ ബസ് ഡിപ്പോയില്‍ വന്‍ തീപിടിത്തം; 18 ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചു
ബംഗളൂരുവിലെ വീരഭദ്ര നഗറിലെ സ്വകാര്യ ബസ് ഡിപ്പോയില്‍ ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടിനെതുടര്‍ന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനമെന്നും വിശദമായ അന്വേഷണത്തിനുശേഷമെ യഥാര്‍ഥ കാരണം വ്യക്തമാകുകയുള്ളുവെന്നും അധികൃതര്‍ അറിയിച്ചു.

ബംഗളൂരു: ബംഗളൂരുവില്‍ വന്‍ തീപിടിത്തം. ബംഗളൂരുവിലെ വീരഭദ്ര നഗറിലെ സ്വകാര്യ ബസ് ഡിപ്പോയില്‍ ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ഡിപ്പോയിലുണ്ടായിരുന്ന നിരവധി സ്വകാര്യ ബസുകള്‍ക്ക് തീപിടിച്ചു. സ്ഥലത്തേക്ക് കൂടുതല്‍ ഫയര്‍ഫോഴ്സ് യൂനിറ്റുകള്‍ എത്തിച്ചശേഷം മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപടരാനുണ്ടായ കാരണം വ്യക്തമല്ല. സ്ഥലത്ത് പൊലീസും എത്തിയിട്ടുണ്ട്. തീപിടിച്ചശേഷം സ്ഥലത്ത് വലിയരീതിയില്‍ പുക ഉയര്‍ന്നതും തീ നിയന്ത്രണ വിധേയമാക്കുന്നതിന് തടസ്സമായി.
തീപിടിത്തത്തില്‍ 18 ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചുവെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ അറിയിച്ചു. 10 ഫയര്‍ഫോഴ്സ് യൂനിറ്റെത്തി മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടിനെതുടര്‍ന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, തീപിടിത്തത്തിന്‍റെ യഥാര്‍ഥ കാരണം വിശദമായ അന്വേഷണത്തിനുശേഷമെ വ്യക്തമാകുകയുള്ളുവെന്ന് അധികൃതര്‍ പറഞ്ഞു.
'പുഴുക്കൾ പുളയുന്ന കുടിവെള്ളം, എല്ലാവരും ആശുപത്രിയിലായി'; കോളേജ് മാനേജ്‌മെന്‍റിനെതിരെ വിദ്യാർത്ഥികൾ