അണ്ടർപാസിന്റെ പണി നടക്കുന്ന സെക്ടർ 96 ന് സമീപമാണ് റോഡ് ഭാഗം തകർന്നത്. നോയിഡയിൽ നിന്ന് ഗ്രേറ്റർ നോയിഡയിലേക്ക് പോകുന്ന ഭാ​ഗത്താണ് റോഡ് തകർന്നത്.

നോയിഡ: നോയിഡ-ഗ്രേറ്റർ നോയിഡ എക്‌സ്‌പ്രസ് വേയിൽ വൻകുഴി രൂപപ്പെട്ടു. 15 അടി നീളവും രണ്ടടി വീതിയുമുള്ള ഭാഗം തകർന്നതിനെത്തുടർന്നാണ് വലിയ കുഴി രൂപപ്പെട്ടത്. സംഭവത്തെ തുടർന്ന് ഏറെനേരെ ​ഗതാ​ഗതം തടസ്സപ്പെട്ടു. അടിയന്തര അറ്റകുറ്റപ്പണികൾ നടത്തി റോഡ് ​ഗതാ​ഗത യോ​ഗ്യമാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയാണ് കുഴി രൂപപ്പെട്ടത്. ശനിയാഴ്ച രാവിലെ വാഹനങ്ങളുടെ ഗതാഗതം സാധാരണ നിലയിലാക്കിയെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അണ്ടർപാസിന്റെ പണി നടക്കുന്ന സെക്ടർ 96 ന് സമീപമാണ് റോഡ് ഭാഗം തകർന്നത്. നോയിഡയിൽ നിന്ന് ഗ്രേറ്റർ നോയിഡയിലേക്ക് പോകുന്ന ഭാ​ഗത്താണ് റോഡ് തകർന്നത്.

വെള്ളിയാഴ്ച തന്നെ ഇതിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചത് ഗതാഗതക്കുരുക്കിന് കാരണമായെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ശനിയാഴ്ച മുതൽ ​ഗതാ​ഗതം സു​ഗമമായെന്നും തിരക്ക് ഉണ്ടായിരുന്നില്ലെന്നും ട്രാഫിക് പൊലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു. 27 കിലോമീറ്റർ ദൈർഘ്യമുള്ള നോയിഡ-ഗ്രേറ്റർ നോയിഡ എക്‌സ്പ്രസ് വേയിലൂടെ പ്രവൃത്തിദിവസങ്ങളിൽ ലക്ഷക്കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. ശനി, ഞായർ ദിവസങ്ങളിൽ തിരക്ക് കുറയും. 

റോഡിലെ കുഴിയിൽ വീണ സ്കൂട്ടർ ബസിലിടിച്ചു, യുവതിക്ക് പരിക്ക്

പത്തനംതിട്ട: കേരളത്തിൽ വീണ്ടും റോഡിലെ കുഴിയിൽ വീണ് അപകടം. പത്തനംതിട്ട കുമ്പഴ സംസ്ഥാന പാതയിലാണ് അപകടം ഉണ്ടായത്. റോഡിലെ കുഴിയിൽ വീണ സ്കൂട്ടർ സ്വകാര്യ ബസിലിടിച്ചത്. സ്കൂട്ടർ യാത്രക്കാരിയായ കുമ്പഴ സ്വദേശി ആതിരയാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റ യുവതിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി. പത്തനംതിട്ട ജയിലിന് സമീപത്തെ റോഡിലാണ് അപകടം ഉണ്ടായത്. റോഡിലെ കുഴി അടക്കണം എന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെ പരിഹരിച്ചിട്ടില്ല. റോഡിലെ കുഴികളുടെ കണക്കെടുക്കണമെന്ന് കലക്ടർ നിർദേശം നൽകി. 

റോഡിലെ കുഴികളെത്ര? എണ്ണിക്കോ; കുഴികളെണ്ണാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി