Asianet News MalayalamAsianet News Malayalam

കൊൽക്കത്തയിൽ പ്രതിഷേധം ഇരമ്പുന്നു; രാത്രി വൈകിയും യുവാക്കൾ തെരുവിൽ സമരം ചെയ്തു; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്

ആശുപത്രികളിൽ വിമാനത്താവളത്തിന് സമാനമായ സുരക്ഷ പ്രോട്ടോക്കോൾ വേണമെന്ന് പ്രധാനമന്ത്രിക്ക് ഐഎംഎ കത്ത് നൽകി

huge protest in Kolkata following doctors demanding death penalty for accused
Author
First Published Aug 17, 2024, 11:42 PM IST | Last Updated Aug 17, 2024, 11:42 PM IST

കൊൽക്കത്ത: ജൂനിയർ ഡോക്ടർ ബലാത്സംഗത്തിരയായി അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ കൊൽക്കത്തയിൽ രാത്രിയും വൻ പ്രതിഷേധം. നൂറുകണക്കിന് യുവാക്കൾ റോഡ് തടഞ്ഞു പ്രതിഷേധിച്ചു. നിലവിൽ വാഹനങ്ങൾ കടത്തി വിട്ടു തുടങ്ങി. എങ്കിലും നഗരത്തിൽ വൻ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. മെഡിക്കൽ വിദ്യാ‍ർത്ഥികൾക്കൊപ്പം സംസ്ഥാനത്തിന് അകത്തു നിന്നും പുറത്തു നിന്നും യുവാക്കൾ സംഘടിച്ചെത്തി സമരം നടത്തി. കറുത്ത കൊടിയേന്തി മെഴുകുതിരി കത്തിച്ചുമാണ് പ്രതിഷേധം നടന്നത്. സ്ത്രീകളും കുട്ടികളുമടക്കം കുടുംബങ്ങൾ വരെ സമര രംഗത്തെത്തി. കൂടുതൽ പ്രതികളുടെ അറസ്റ്റ്, ആശുപത്രികളുടെ സംരക്ഷണം, പ്രതികൾക്ക് തൂക്കുകയർ തുടങ്ങിയ ആവശ്യങ്ങളുമായാണ് സമരം നടന്നത്. പൊലീസ് ആവശ്യാർത്ഥം രാത്രി 11.30 യോടെ സമരക്കാർ പിരി‌ഞ്ഞു. അതിനിടെ ആശുപത്രികളിൽ വിമാനത്താവളത്തിന് സമാനമായ സുരക്ഷ പ്രോട്ടോക്കോൾ വേണമെന്ന് പ്രധാനമന്ത്രിക്ക് ഐഎംഎ കത്ത് നൽകി. ഡോക്ടർമാർ ഉന്നയിച്ച പ്രശ്നങ്ങൾ പഠിക്കാൻ കേന്ദ്രം സമിതിയെ നിയോഗിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios