Asianet News MalayalamAsianet News Malayalam

'ശരീരത്തിന്‍റേത് വൈറസിനുള്ള മികച്ച ആവാസവ്യവസ്ഥ, കൊറോണയെത്തിയത് കൊല്ലാനല്ല'; സദ്ഗുരു

 ജീവിച്ചിരിക്കുക എന്നതാണ് ഈ സമയത്ത് സുപ്രധാനമായ കാര്യം. ജീവന് വിലമതിക്കാന്‍ പഠിക്കണം. വേദനകള്‍ ഉണ്ടാവാം, എന്നാല്‍ നമ്മളേക്കാള്‍ കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ നമ്മുക്ക് ആവണം. നമ്മുടെ കഴിവിന് അനുസരിച്ച് സഹായിക്കാന്‍ കഴിയണം. 
human body is a good habitat for Covid19 coronavirus doesnt want to kill you says Sadhguru
Author
New Delhi, First Published Apr 15, 2020, 11:27 AM IST
ദില്ലി: കൊവിഡ് 19 വ്യാപനം തടയാന്‍ വേണ്ടി പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ വീണ്ടും നീട്ടിയതിന് പിന്നാലെ ഈ സമയം ശക്തിയും ഊര്‍ജ്ജവും വീണ്ടെടുക്കാന്‍ ഉപയോഗിക്കാമെന്ന നിര്‍ദേശവുമായി സദ്ഗുരു ജഗ്ഗി വാസുദേവ്. നമ്മള്‍ എല്ലാവരും ഇതിനെ ഒരു പ്രഹരമായാണ് കാണുന്നതെന്നതില്‍ ഒരു സംശയവുമില്ല. എന്നാല്‍ ഇത് ജീവിതത്തിന്‍റെ അവസാനമല്ല. രാജ്യമൊന്നായി അഭിവൃദ്ധിപ്പെടാനുള്ള അവസരമാണ് ഇത്. ശക്തിയും ഊര്‍ജ്ജവും വീണ്ടെടുക്കാനുള്ള സമയമാണ് ഇതെന്ന് ജഗ്ഗി വാസുദേവ് പറയുന്നു.

ഇന്ത്യ ടുഡേയുമായി നടത്തിയ അഭിമുഖത്തിലാണ് സദ്ഗുരു ഇക്കാര്യം പറഞ്ഞത്. ഇന്ത്യ ഒരു വ്യാപാര ലക്ഷ്യസ്ഥാനമാണ്. ഈ അവസരം ഇന്ത്യയുടെ അഭിവൃദ്ധിക്ക് വേണ്ടിയുള്ളതാണ്. വ്യാപാരം, വ്യവസായം, സംരംഭങ്ങള്‍, വ്യക്തികള്‍ എന്നിവയെല്ലാം അഭിവൃദ്ധിക്കായുള്ള കണ്ടെത്തലുകള്‍  നടത്തേണ്ട സമയമാണ് ഇത്. ശാരീരിക, മാനസിക, വൈകാരികമായ ഉന്നമനത്തിന് വേണ്ടിയാവണം ഈ ആഴ്ചകള്‍ പ്രയോജനപ്പെടുത്തേണ്ടത്. തമ്മളെ തന്നെ ഉയര്‍ച്ചയിലേക്ക് എത്തിക്കാനുള്ള പ്രയത്നങ്ങളായിരിക്കണം നമ്മുടെ ലക്ഷ്യം. ജീവിച്ചിരിക്കുക എന്നതാണ് ഈ സമയത്ത് സുപ്രധാനമായ കാര്യം. ജീവന് വിലമതിക്കാന്‍ പഠിക്കണം. വേദനകള്‍ ഉണ്ടാവാം, എന്നാല്‍ നമ്മളേക്കാള്‍ കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ നമ്മുക്ക് ആവണം. നമ്മുടെ കഴിവിന് അനുസരിച്ച് സഹായിക്കാന്‍ കഴിയണം. ഈ അവസരം നിങ്ങളുടെ സമ്പാദ്യത്തിന്‍റെ കണക്കെടുക്കാനുള്ളതല്ല.

കൊറോണ വൈറസ് നമ്മളെ കൊല്ലുവാന്‍ വന്നതാണെന്ന് താന്‍ കരുതുന്നില്ലെന്ന് സദ്ഗുരു ഇന്ത്യ ടുഡേയോട് വിശദമാക്കി. മനുഷ്യ ശരീരം വൈറസിന് മനോഹരമായ ആവാസ വ്യവസ്ഥയാണ് ഒരുക്കുന്നത്. ചിലര്‍ കീഴടങ്ങുന്നുണ്ട്. എന്നാല്‍ മറ്റുചിലര്‍ പ്രതിരോധ ശേഷി നേടുന്നു. നിങ്ങളെ തന്നെ ശക്തരാക്കുക. അത് മൂലം പരീക്ഷണത്തില്‍ നിങ്ങളും വിജയിക്കും. മനുഷ്യ മനസാണ് ഏറ്റവും ശക്തിയേറിയ ഉപകരണം. അത് ശരിയായ രീതിയില്‍ ഉപയോഗിക്കാം.അങ്ങനെ ചെയ്താല്‍ ഈ വിഷമഘട്ടത്തിലൂടെ സന്തോഷത്തോടെ കടന്നുപോകാം. നിങ്ങളുടെ മനസിനെ സജ്ജമാക്കുവിന്‍ എന്ന് സദ്ഗുരു കൂട്ടിച്ചേര്‍ക്കുന്നു. 
Follow Us:
Download App:
  • android
  • ios