ചെന്നൈ: തൂത്തുക്കുടി കസ്റ്റഡിമരണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ തമിഴ്നാട് ഡിജിപിക്കും ജയിൽ മേധാവിക്കും നോട്ടീസ് അയച്ചു. അന്വേഷണ റിപ്പോർട്ട് , പോസ്റ്റുമോർട്ടം റിപ്പോർട്ട് , ചികിത്സാ രേഖകൾ, റിമാൻഡ് റിപ്പോർട്ട് തുടങ്ങിയവ ഹാജരാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. 

തൂത്തുക്കുടി കസ്റ്റഡി മരണത്തില്‍ പൊലീസിനെതിരെ കേസെടുക്കാന്‍ തെളിവുണ്ടെന്ന് ഹൈക്കോടതി ഇന്നലെ പറഞ്ഞിരുന്നു.  പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമര്‍ദ്ദനത്തിന്‍റെ തെളിവുകളുണ്ടെന്നത് ചൂണ്ടിക്കാണിച്ചാണ് കോടതി ഇക്കാര്യം പറഞഞത്. സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത് വരെ തിരുനെല്‍വേലി ഐജിയോ സിബിസിഐഡിയോ അന്വേഷണം ഏറ്റെടുക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് സിബിസിഐഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read Also: ഇരട്ടക്കൊലപാതകം നടന്ന സാത്താൻകുളം പൊലീസ് സ്റ്റേഷന്റെ നിയന്ത്രണം റവന്യു ഉദ്യോഗസ്ഥർക്ക് നൽകി...

കൊലപാതകത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. എഎസ്‍പി, ഡിഎസ്‍പി എന്നിവരെ സ്ഥലം മാറ്റി. കോണ്‍സ്റ്റബിള്‍ മഹാരാജിനെ സസ്പെന്‍ഡ് ചെയ്തു. പൊലീസുകാര്‍ക്കെതിരെ ജുഡീഷ്യല്‍ കമ്മീഷന്‍ ഗുരുതര ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നിസഹകരിച്ചതായും സ്റ്റേഷനിലെത്തിയ കമ്മീഷനെ പൊലീസ് ഭീഷണിപ്പെടുത്തിയതായും കമ്മീഷന്‍ വെളിപ്പെടുത്തി.  സുപ്രധാന തെളിവുകള്‍ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. 

Read Also: ഞെട്ടിപ്പിക്കുന്നത്, പൊലീസുകാര്‍ ശിക്ഷിക്കപ്പെണമെന്ന് രജനീകാന്ത്, കസ്റ്റഡിമരണത്തിൽ അന്വേഷണം തുടങ്ങി...