അന്താരാഷ്ട്ര സമുദ്രാതിര്‍ത്ഥി ലംഘിച്ചെന്നാരോപിച്ച് പാക്കിസ്ഥാന്‍ നാവിക സേന ഇവരെ പിടികൂടുകയായിരുന്നു. ഒന്നര വര്‍ഷത്തോളമായി കറാച്ചി ജയിലിലായിരുന്ന ഇവരെ ഏപ്രില്‍ 8 നാണ് വിട്ടയച്ചത്

വഡോദര: പാക്കിസ്ഥാന്‍ വിട്ടയച്ച100 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ നാട്ടില്‍ തിരിച്ചെത്തി. ഗുജറാത്തിലെ വഡോദരയില്‍ നിന്നുള്ള 100 തൊഴിലാളികളാണ് തിരിച്ചെത്തിയത്. ഇവരെ കഴിഞ്ഞ ദിവസം അട്ടാരി-വാഗ അതിര്‍ത്തി വഴിയായിരുന്നു പാക്കിസ്ഥാന്‍ തിരിച്ചയച്ചത്. വാഗാ അതിര്‍ത്തി വഴി ഇന്ത്യയിലെത്തിയ ഇവരെ ട്രെയിന്‍ മാര്‍ഗമാണ് വഡോദരയിലേക്ക് എത്തിച്ചത്. 

അന്താരാഷ്ട്ര സമുദ്രാതിര്‍ത്ഥി ലംഘിച്ചെന്നാരോപിച്ച് പാക്കിസ്ഥാന്‍ നാവിക സേന ഇവരെ പിടികൂടുകയായിരുന്നു. ഒന്നര വര്‍ഷത്തോളമായി കറാച്ചി ജയിലിലായിരുന്ന ഇവരെ ഏപ്രില്‍ 8 നാണ് വിട്ടയച്ചത്. സമുദ്രാതിര്‍ത്ഥി ലംഘിച്ചത് മനപൂര്‍വ്വമായിരുന്നില്ലെന്നും തൊഴിലാളികളില്‍ ചിലരെ ബോട്ടില്‍ കിടന്നുറങ്ങുന്ന സമയത്താണ് പിടികൂടിയതെന്നും തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികള്‍ വ്യക്തമാക്കി. ഏപ്രില്‍ 5 നാണ് ജയിലില്‍ കഴിയുന്ന 360 ഇന്ത്യക്കാരെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന് പാക്കിസ്താന്‍ വിട്ടയയ്ക്കാന്‍ തീരുമാനിച്ചത്.