ആൺസുഹൃത്തുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഇയാൾ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഭാര്യയുടെ രക്തം പുരണ്ട ചിത്രങ്ങൾ സൊസൈറ്റി ​ഗ്രൂപ്പിൽ പങ്കുവെക്കുകയായിരുന്നു. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുള്ളത് കൊണ്ടാണ് കൊലപാതകം നടത്തിയതെന്ന് ഇയാൾ പറഞ്ഞു. ​

രാജ്കോട്ട്: ഭാര്യയെ കൊന്ന് ചിത്രങ്ങൾ സൊസൈറ്റി ​ഗ്രൂപ്പിൽ പങ്കുവെച്ച വ്യവസായി അറസ്റ്റിൽ. ​ഗുജറാത്തിലെ രാജ്കോട്ടിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. വ്യവസായിയായ ​ഗുരു ജിരോലിയാണ് ഭാര്യ അംബികയെ ആണ്‍സുഹൃത്തുമായുള്ള ബന്ധത്തിൻ്റെ പേരിൽ കൊന്നത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് സംഭവം. ഭാര്യ സുഹൃത്തിനൊപ്പം പോകണമെന്ന് ആവശ്യപ്പെട്ടുവെന്നും മക്കളുടെ പരീക്ഷ കഴിയട്ടെ എന്ന് പറഞ്ഞെന്നും വിസമ്മതിച്ചാണ് കൊലയ്ക്ക് കാരണമെന്നും ഇയാൾ പൊലീസിന് മൊഴി നൽകി. 

ആൺസുഹൃത്തുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഇരുവരും നിരന്തരം തർക്കമുണ്ടാവുന്നത് പതിവായിരുന്നു. ഈ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകത്തിന് ശേഷം ഭാര്യയുടെ രക്തം പുരണ്ട ചിത്രങ്ങൾ സൊസൈറ്റി ​ഗ്രൂപ്പിൽ ഇയാൾ പങ്കുവെക്കുകയും ചെയ്തു. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുള്ളത് കൊണ്ടാണ് കൊലപാതകം നടത്തിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ​ഗുരു ജിരോലി തന്നെയാണ് ഇക്കാര്യം പൊലീസ് സ്റ്റേഷനിലും വിളിച്ചറിയിച്ചത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 17 വർഷത്തോളമായി. 17ഉം 10 ഉം വയസുള്ള രണ്ടു മക്കളുണ്ട് ഇവർക്ക്. സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തി വരികയാണ്. സോലാപൂർ സ്വദേശികളായ ഇവർ രാജ്കോട്ടിൽ സ്ഥിര താമസമാക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

പ്രാഥമിക അന്വേഷണത്തിൽ ദമ്പതികൾ തമ്മിൽ വഴക്കുണ്ടായിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സംഭവ ദിവസം പുലർച്ചെ രണ്ട് മണിയോടെ ജിരോളി ഭാര്യയുടെ തലയ്ക്ക് ആക്രമിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. പിന്നീട് കൊലപാതകത്തിൻ്റെ രണ്ടു ദൃശ്യങ്ങൾ മൊബൈലിലെടുത്ത് റെസിഡൻ്റ്സ് ​ഗ്രൂപ്പിലിട്ടു പ്രചരിപ്പിച്ചു. ഈ വീഡിയോയിൽ കൊലപാതകത്തിന് ഇയാൾ മാപ്പ് പറയുന്നുണ്ടെന്ന് പൊലീസ് പറയുന്നു. കാമുകനൊപ്പം പോകണമെന്ന് ഭാര്യ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ മകളുടെ പത്താം ക്ലാസ് പരീക്ഷ കഴിയട്ടെ എന്ന് താൻ പറഞ്ഞതായും പ്രതി പൊലീസിന് മൊഴി നൽകി. ഇത് വിസമ്മതിച്ചതിനെ തുടർന്നാണ് കൊല നടത്തിയത്. ഭാര്യയെ കൊന്നതിൽ കുറ്റബോധമില്ലെന്നും ദു:ഖമില്ലെന്നും പ്രതി പറയുന്നു. അതേസമയം, ഫോണിലെ വീഡിയോകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി പൊലീസ് അറിയിച്ചു. 

കൊന്ന് കെട്ടിത്തൂക്കുക, എന്നിട്ടത് ആത്മഹത്യയെന്ന് കെട്ടിച്ചമയ്ക്കുക; രൂക്ഷ പ്രതികരണവുമായി സംവിധായകൻ അരുൺ ​ഗോപി

https://www.youtube.com/watch?v=Ko18SgceYX8