ഹൈദരാബാദ്: ഹൈദരാബാദിനെ പുകവിമുക്തമാക്കാനൊരുങ്ങി പൊലീസും ആരോഗ്യവകുപ്പും. 'സ്മോക്ക് ഫ്രീ ഹൈദരാബാദ്' എന്ന പദ്ധതി വഴി ഒക്ടോബര്‍ രണ്ടോടെ നഗരത്തില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 

സിഗരറ്റിനും പുകയില ഉല്‍പ്പന്നങ്ങള്‍ക്കും വില വര്‍ധിപ്പിക്കുക, അവയുടെ പരസ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നിങ്ങനെയാണ്  പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ നിര്‍ദ്ദേശങ്ങള്‍. 'ഇന്ന് മുതല്‍ ഹൈദരാബാദിനെ പുകവിമുക്ത നഗരമാക്കാനുള്ള പദ്ധതി ആരംഭിക്കുകയാണ്. ഒക്ടോബര്‍ രണ്ടാം തീയതിയോടെ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ശ്രമിക്കുന്നത്'- പൊലീസ് കമ്മീഷണര്‍ പറഞ്ഞു. വിവിധ പൊലീസ് വകുപ്പുകളില്‍ നിന്നായി 200-ഓളം പേരാണ് പദ്ധതിയുടെ ഉദ്ഘാടനത്തിന്‍റെ ഭാഗമായി നടന്ന പരിശീലന ക്ലാസില്‍ പങ്കെടുത്തത്.