Asianet News MalayalamAsianet News Malayalam

വ്യോ​മ​സേ​ന​യു​ടെ വി​മാ​നം ​റൺ​വെ​യി​ൽ​നി​ന്നും തെ​ന്നി​മാ​റി; വിമാനങ്ങള്‍ വൈകി

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഇ​രു​പ​തു​മിനിറ്റോളം വ്യോ​മ​ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വിമാനത്തിന്‍റെ സാങ്കേതിക പ്രശ്നത്താല്‍ ടേക്ക് ഓഫിന് തൊട്ട് മുന്‍പ് ടേക്ക് ഓഫ് വേണ്ടെന്ന് പൈലറ്റുമാര്‍ തീരുമാനിക്കുകയായിരുന്നു.

IAF Aircraft Overshoots Main Runway In Mumbai Many Flights Delayed
Author
Mumbai Airport (BOM), First Published May 8, 2019, 12:19 PM IST

മും​ബൈ: വ്യോ​മ​സേ​ന​യു​ടെ വി​മാ​നം മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ റ​ൺ​വെ​യി​ൽ​നി​ന്നും തെ​ന്നി​മാ​റി. ചൊ​വ്വാ​ഴ്ച രാ​ത്രി 11. 39ന് ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ്ര​ധാ​ന റ​ൺ​വേ​യി​ലാ​യി​രു​ന്നു സം​ഭ​വം. മും​ബൈ​യി​ൽ​നി​ന്നും ബം​ഗ​ളുരൂ യെ​ല​ഹ​ങ്ക​യി​ലേ​ക്ക് പു​റ​പ്പെ​ട്ട വ്യോ​മ​സേ​ന​യു​ടെ എഎ​ന്‍ 32 വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഇ​രു​പ​തു​മിനിറ്റോളം വ്യോ​മ​ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വിമാനത്തിന്‍റെ സാങ്കേതിക പ്രശ്നത്താല്‍ ടേക്ക് ഓഫിന് തൊട്ട് മുന്‍പ് ടേക്ക് ഓഫ് വേണ്ടെന്ന് പൈലറ്റുമാര്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി. അധികം വൈകാതെ ഏയര്‍ഫോഴ്സ് വിമാനം അവിടെ നിന്നും നീക്കം ചെയ്തു. 

പിന്നീട് വിശദമായ സുരക്ഷ പരിശോധനയെ തുടര്‍ന്നാണ് വ്യോമ ഗതാഗതം നിര്‍ത്തിവച്ചത്. തുടര്‍ന്ന് 30 മിനുട്ടോളം വിമാനങ്ങള്‍ വൈകി. ഇതില്‍ എയര്‍ ഏഷ്യ, എയര്‍ ഇന്ത്യ, ഗോ എയര്‍ വിമാനങ്ങള്‍ ഉണ്ട്. 

Follow Us:
Download App:
  • android
  • ios