വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ വിട്ടയച്ച പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെയും മൗലാന വിമര്‍ശനമുന്നയിക്കുന്നുണ്ട്.
ഇസ്ലാമാബാദ്: ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയെന്ന് മസൂദ് അസ്ഹറിന്‍റെ സഹോദരന്‍ മൗലാന അമ്മര്‍. പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തെക്കുറിച്ച് മൗലാന അമ്മര്‍ വിശദീകരിക്കുന്നതിന്‍റെ ഓഡിയോ സിഎന്‍എന്‍ ന്യൂസ് 18 നാണ് പുറത്തുവിട്ടത്. പാക്കിസ്ഥാന്‍ സൈന്യത്തിന് നേരയോ ഏതെങ്കലും ഏജന്‍സിക്ക് നേരെയോ ആക്രമണം നടത്തിയിട്ടില്ല.
എന്നാല്‍ ജയ്ഷെ മുഹമ്മദിന്‍റെ പരിശീലന കേന്ദ്രത്തിന് നേരയാണ് ആക്രമണമുണ്ടായതെന്ന് അമ്മർ ഓഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ വിട്ടയച്ച പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെയും അമ്മർ വിമര്‍ശനമുന്നയിക്കുന്നുണ്ട്. ഐഎസ് കേണല്‍ സലീം ഖ്വറി, ജയ്ഷെ പരിശീലകന്‍ മൗലാന മൊനും ബാലാക്കോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും ചില വൃത്തങ്ങള്‍ പറഞ്ഞു.
ബാലാകോട്ടിലുള്ള ജയ്ഷെ മുഹമ്മദിന്‍റെ ഏറ്റവും വലിയ പരിശീലന കേന്ദ്രം ആക്രമിച്ച് തകർത്തെന്നായിരുന്നു ഇന്ത്യയുടെ. പാക്കിസ്ഥാനെതിരെയുള്ള ഒരു സൈനിക നീക്കമല്ലെന്നും അതിർത്തിയിൽ ഭീകരരെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങൾക്ക് നേരെ മാത്രമാണ് ഇന്ത്യ ആക്രമണം നടത്തിയിട്ടുള്ളതെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വ്യക്തമാക്കിയിരുന്നു.
