Asianet News MalayalamAsianet News Malayalam

എയര്‍ഫോഴ്സ് വിം​ഗ് കമാൻഡർക്കെതിരെ ബലാത്സംഗ പരാതിയുമായി വനിതാ ഫ്ലൈയിങ് ഓഫിസര്‍

2023 ഡിസംബർ 31-ന് ഓഫീസർമാരുടെ മെസ്സിൽ നടന്ന ഒരു ന്യൂ ഇയർ പാർട്ടിക്കിടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് പരാതിക്കാരി പറഞ്ഞു.

IAF woman Officer Files Rape Case Against Senior
Author
First Published Sep 10, 2024, 10:29 PM IST | Last Updated Sep 10, 2024, 10:46 PM IST

ശ്രീനഗർ: ഇന്ത്യൻ എയർഫോഴ്‌സിലെ വിംഗ് കമാൻഡർക്കെതിരെ വനിതാ ഫ്ലൈയിംഗ് ഓഫീസർ ബലാത്സംഗ പരാതിയുമായി രം​ഗത്ത്. പരാതിയുടെ അടിസ്ഥാനത്തിൽ ജമ്മു കശ്മീരിലെ ബുദ്ഗാം പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്തിതു. പരാതിക്കാരിയും പ്രതിയും ഉദ്യോഗസ്ഥരും ശ്രീനഗറിലാണ് ജോലി ചെയ്യുന്നത്. അധികൃതരുമായി സഹകരിക്കുന്നുണ്ടെന്ന് ഇന്ത്യൻ വ്യോമസേന അറിയിച്ചു. ബുദ്​ഗാം പൊലീസ് ഈ വിഷയത്തിൽ ശ്രീനഗറിലെ ഇന്ത്യൻ എയർഫോഴ്സിനെ സമീപിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ പൂർണമായും സഹകരിക്കുമെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ ഒരു വർഷമായി താൻ പീഡനവും ലൈംഗികാതിക്രമവും മാനസിക പീഡനവും അനുഭവിക്കുന്നുണ്ടെന്ന് ഫ്ലൈയിംഗ് ഓഫീസർ പരാതിയിൽ പറയുന്നു.

സീനിയർ ഓഫിസറായ പ്രതി തന്നെ വദനസുരതത്തിന് നിർബന്ധിച്ചുവെന്നും പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. 2023 ഡിസംബർ 31-ന് ഓഫീസർമാരുടെ മെസ്സിൽ നടന്ന ഒരു ന്യൂ ഇയർ പാർട്ടിക്കിടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് പരാതിക്കാരി പറഞ്ഞു. സമ്മാനങ്ങൾ തൻ്റെ മുറിയിലുണ്ടെന്ന് പറഞ്ഞ് വിംഗ് കമാൻഡർ ആരുമില്ലാത്ത വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും യുവതി പറഞ്ഞു. അവിടെ വെച്ചാണ് പീഡനമുണ്ടായതെന്നും ഇയാളെ തള്ളിയിട്ട് ഓടുകയായിരുന്നെന്നും അവർ പറഞ്ഞു. ഈ സംഭവത്തിന് ശേഷം ഇയാൾ തന്റെ  ഓഫീസ് സന്ദർശിച്ചു. ഒന്നും സംഭവിക്കാത്തത് പോലെയാണ് അദ്ദേഹം പെരുമാറിയത്. പശ്ചാത്താപത്തിൻ്റെ ഒരു ലക്ഷണവും അദ്ദേഹത്തിൽ ഇല്ലായിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു.  

Latest Videos
Follow Us:
Download App:
  • android
  • ios