പോഷക കുറവിന് കാരണം ദൈവകോപമാണെന്ന് കരുതി ഇരുമ്പുദണ്ഡുകള്‍ പഴുപ്പിച്ച് കുട്ടികളുടെ ശരീരത്തിൽ വയ്ക്കുന്ന രീതി ജില്ലയിലെ ചില പ്രദേശങ്ങളിൽ ഉണ്ട്. ഇത്തരത്തിൽ മാതാപിതാക്കൾ ഉപദ്രവിച്ചവരാണ് ഇവിടെയുള്ള 90 ശതമാനം കുട്ടികളുമെന്നാണ് അധികൃതർ പറയുന്നത്.
ഭോപ്പാൽ: പോഷകാഹാര കുറവുമൂലം ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി തന്റെ എ സി സംഭാവന ചെയ്ത് ഐഎഎസ് ഉദ്യോഗസ്ഥൻ. മധ്യപ്രദേശിലെ ഉമാറിയയിലെ ജില്ലാ കളക്ടര്‍ ആയ സ്വറോച്ചിഷ് സോംവന്‍ഷി ആണ് തന്റെ ഓഫീസിലെ എ സി ദുരിതമനുഭവിക്കുന്ന കുട്ടികൾക്ക് നൽകി മാതൃകയായത്.
നാല് പുനരധിവാസ കേന്ദ്രങ്ങളാണ് പോഷകാഹാരക്കുറവ് കൊണ്ട് വിഷമിക്കുന്ന കുഞ്ഞുങ്ങൾക്കായി ജില്ലയിൽ ഉള്ളത്. പോഷക കുറവിന് കാരണം ദൈവകോപമാണെന്ന് കരുതി ഇരുമ്പുദണ്ഡുകള്‍ പഴുപ്പിച്ച് കുട്ടികളുടെ ശരീരത്തിൽ വയ്ക്കുന്ന രീതി ജില്ലയിലെ ചില പ്രദേശങ്ങളിൽ ഉണ്ട്. ഇത്തരത്തിൽ മാതാപിതാക്കൾ ഉപദ്രവിച്ചവരാണ് ഇവിടെയുള്ള 90 ശതമാനം കുട്ടികളുമെന്നാണ് അധികൃതർ പറയുന്നത്. ചൂട് 45-46 ഡിഗ്രിയിലേക്ക് ഉയര്‍ന്നതു കാരണം കഷ്ടത്തിലായ കുട്ടികൾക്ക് ആശ്വാസമായിരിക്കുകയാണ് കളക്ടറുടെ ഈ നടപടി.
ഭോപ്പാലിൽ ഇത്തരത്തിൽ നിരവധി പുനരധിവാസ കേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും ഉമാറിയയിലെ കുട്ടികളില്‍ 90 ശതമാനവും ഇരുമ്പ് പഴുപ്പിച്ച് വെച്ച പ്രതിസന്ധി കൂടി നേരിടുന്നവരാണ്. ഈ കേന്ദ്രങ്ങളിൽ എസി വയ്ക്കുന്നതിന് ആവശ്യമായ സാമ്പത്തികം ഇല്ലെന്നും ഇതിനായി പ്രൊപ്പോസല്‍ അയച്ചിരിക്കുകയാണെന്നും സോംവന്‍ഷി പറഞ്ഞു. ഈ സാഹചര്യത്തിലാണ് താന്റെ എ സി കുട്ടികൾക്കായി കേന്ദ്രത്തിലെത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കളക്ടറുടെ മാതൃകാപരമായ നടപടിക്ക് പിന്തുണയുമായി ജനങ്ങള്‍ എത്തിയതോടെ അഞ്ച് ലക്ഷം രൂപ കുട്ടികള്‍ക്ക് വേണ്ടി സംഭാവനയായി പിരിഞ്ഞു കിട്ടിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
