Asianet News MalayalamAsianet News Malayalam

ഒന്നര മണിക്കൂറിനുള്ളിൽ പരിശോധന ഫലം; തദ്ദേശമായി വികസിപ്പിച്ച ആർടിപിസിആർ കിറ്റിന് ഐസിഎംആർ അംഗീകാരം

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 60  ലക്ഷത്തിലേക്ക് അടുക്കുകയാണ്. 24 മണിക്കൂറിനിടെ 85362 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികൾ 59,03,932 ആയി. 

icmr approve locally produced rtpcr kit
Author
Delhi, First Published Sep 26, 2020, 4:34 PM IST

ദില്ലി: ആർടിപിസിആർ പരിശോധനക്ക് തദ്ദേശമായി വികസിപ്പിച്ച കിറ്റിന് ഐ സിഎംആർ അംഗീകാരം. ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്‍റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന  സ്റ്റാർട്ട് ആപ് ആണ് കിറ്റ് വികസിപ്പിച്ചത്. ഒന്നര മണിക്കൂറിനുള്ളിൽ കൊവിഡ് പരിശോധന ഫലം ലഭിക്കുന്നതാണ് കിറ്റ്. 

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 60  ലക്ഷത്തിലേക്ക് അടുക്കുകയാണ്. 24 മണിക്കൂറിനിടെ 85362 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികൾ 59,03,932 ആയി.

ഇന്നലെ 1089 പേർ കൂടി മരിച്ചതോടെ ആകെ മരണം 93,379 ആയി. 48,49,584 പേർക്ക് ഇത് വരെ രോഗം ഭേദമായി. 1.58 ശതമാനമാണ് നിലവിൽ രാജ്യത്തെ മരണ നിരക്ക്. 82.14 ശതമാനമാണ് രോഗമുക്തി. മരണനിരക്ക് ഒരു ശതമാനത്തിൽ താഴെ എത്തിക്കുകയെന്നതാണ് കേന്ദ്രസർക്കാരിന്‍റെ ലക്ഷ്യം. 

Follow Us:
Download App:
  • android
  • ios