മുതൽമുടക്കൊന്നുമില്ലാതെ ആഴ്ചയിൽ 40,000 രൂപ വരെ സമ്പാദിച്ചു ഒരു യുവാവ്. ഇപ്പോഴും അത് തുടരുകയും ചെയ്യുന്നു. 

പ്രയാഗ്രാജ്: ചില പ്രത്യേക വാര്‍ത്തകൾ ഏവരെയും ഏറെ അത്ഭുതപ്പെടുത്തുന്നതാണ്. പുതുമയോ കൗതുകമോ ആഞ്ചര്യമോ ഒക്കെയാകാം അത്തരം വാര്‍ത്തകളെ വ്യത്യസ്തമാക്കുന്നത്. അങ്ങനെ ഏറെ വ്യത്യസ്തമായ ഒരു കൗതുകം നിറഞ്ഞ വാര്‍ത്തയാണ് ഉത്തര്‍പ്രദേശിൽ നിന്ന് പുറത്തുവരുന്നത്. മുതൽമുടക്കൊന്നുമില്ലാതെ ആഴ്ചയിൽ 40,000 രൂപ വരെ സമ്പാദിച്ചു ഒരു യുവാവ്. ഇപ്പോഴും അത് തുടരുകയും ചെയ്യുന്നു. 

എങ്ങനെയെന്ന് ചോദിച്ചാൽ ഐഡിയ മുഴുവൻ നൽകിയത് കാമുകിയെന്ന് നന്ദിയോടെ പറയും ഇദ്ദേഹം. കുംഭമേള നടക്കുന്ന പ്രയാഗ്രാജിൽ നിന്നുള്ള ഒരു വീഡിയോയിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഏറെ വൈറലാണ് ഇപ്പോൾ. ചെറിയ വേപ്പിന്റെ കമ്പ് വിൽപ്പനയാണ് യുവാവിന് വലിയ നേട്ടം ഉണ്ടാക്കി കൊടുത്തത്. കുംഭമേളയ്ക്കെത്തുന്ന സന്ന്യാസിമാരും മറ്റ് ഭക്തരും പല്ല് തേക്കാൻ കൂടുതലും ഉപയോഗിക്കുന്നത് വേപ്പിന്റെ തണ്ടാണ്. ഈ വേപ്പിൻ തണ്ട് വിൽപ്പന നടത്തിയാണ് വെറും ഒരാഴ്ച്ചയോളം ജോലി ചെയ്യുമ്പോൾ ദിവസം 10000 രൂപ വരെ വരുമാനം ഉണ്ടാക്കുന്നത്. 

കയ്യിൽ കുറച്ച് വേപ്പിൻ തണ്ടുകളും പിടിച്ച്, ചിരിച്ചുകൊണ്ട് നിഷ്കളങ്കമായി ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കുറച്ച് പണം സമ്പാദിക്കാനാണ് താൻ മഹാ കുംഭമേളയ്ക്ക് എത്തിയത്. ഇതുവരെ 40000 രൂപ സമ്പാദിച്ചു. ആരാണ് ഈ ആശയം നൽകിയതെന്ന് ചോദിച്ചപ്പോൾ, എന്റെ കാമുകിയെന്ന് ചിരിച്ചുകൊണ്ട് വലിയ സന്തോഷത്തോടെ പറയുന്നുണ്ട് യുവാവ്. നിക്ഷേപം ആവശ്യമില്ലാത്ത ഒരു ഉൽപ്പന്നമായ വേപ്പിൻ തണ്ടുകൾ വിൽക്കാൻ തന്റെ കാമുകി നിർദ്ദേശിച്ചു. വിൽക്കാനുള്ള തണ്ടുകൾ തനിക്ക് സൗജന്യമായി എടുക്കാമെന്നും അവൾ പറഞ്ഞു. അവളുടെ വാക്കുകൾ കൊണ്ട് മാത്രം ഞാൻ ഇത്രയധികം സമ്പാദിച്ചു. അവളോട് ഒത്തിരി നന്ദിയുണ്ടെന്നും പറയുന്നു അദ്ദേഹം. 

തുറന്ന് സംസാരിക്കുന്ന ചെറുപ്പക്കാരനെ സോഷ്യൽ മീഡിയക്ക് ഏറെ ഇഷ്ടപ്പെട്ടു എന്നുവേണം പറയാൻ. തനിക്ക് ബിസിനസ് ഐഡിയ നൽകിയ കാമുകിയെ കുറിച്ച് സംസാരിക്കാൻ അദ്ദേഹത്തിന് മറിച്ചൊന്ന് ആലോചിക്കേണ്ടി വന്നില്ല എന്നത്, അദ്ദേഹത്തിന്റെ സത്യസന്ധതയാണ് കാണിക്കുന്നതെന്ന് നിരവധി പേര്‍ വീഡിയോക്ക് കമന്റായി പറയുന്നു. ഇത്രയും നല്ലൊരു കാമുകിയെ ഒരിക്കലും ഉപേക്ഷിക്കരുതെന്ന് ഉപദേശിക്കുകയാണ് മറ്റുചിലര്‍. വിജയിച്ച ഓരോ പുരുഷനും പിന്നിൽ, ശക്തയായ ഒരു സ്ത്രീയുണ്ട് എന്നാണ് ചിലരുടെ കുറിപ്പ്.

പുതിയ ആദായ നികുതി പ്രകാരം 96,000 രൂപ വരെ ഇളവ് നേടാം; നികുതി പ്ലാന്‍ ചെയ്യാം ഇങ്ങനെ...

View post on Instagram