മുംബൈ: ശ്രീബുദ്ധന്‍റെ ആശയങ്ങള്‍കൊണ്ട് ഗുണമില്ലെന്ന് ആര്‍എസ്എസ് നേതാവ് സംഭാജി ഭിഡെ. യുദ്ധമല്ല, ബുദ്ധനെയാണ് ലോകത്തിന് ഇന്ത്യ നല്‍കിയതെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഭീമ കൊറേഗാവ് സംഭവത്തിലെ വിവാദ മുഖമായിരുന്നു സംഭാജി ഭിഡെ. മറാത്തി മഹാരാജാവായിരുന്ന ഛത്രപതി ശിവജിയുടെയും അദ്ദേഹത്തിന്‍റെ മകന്‍റെയും ആശയമാണ് ലോകത്തിന് സമാധാനമുണ്ടാകാനുള്ള മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധമല്ല, ബുദ്ധനെയാണ് ഇന്ത്യ ലോകത്തിന് നല്‍കിയതെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റാണ്. ബുദ്ധന്‍റെ ആശയങ്ങള്‍ ഗുണമില്ലാത്തതാണ്. ശിവ് ജയന്തി സംഘടിപ്പിക്കുന്നതിലൂടെ മഹാരാഷ്ട്രക്കാര്‍  പ്രധാനമന്ത്രിയുടെ തെറ്റ് തിരുത്തുമെന്നും സംഭാജി പറഞ്ഞു. സംഗ്ലിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2014ലെ തെരഞ്ഞെടുപ്പിന് മുമ്പ് നരേന്ദ്ര മോദി അനുഗ്രഹം തേടി സംഭാജി ഭിഡെയുടെ വീട് സന്ദര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും സംഭാജിയുടെ ആരാധകനാണ്. സംഭാജി ഭിഡെയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ്, എന്‍സിപി, അംബേദ്കര്‍ സംഘടനകള്‍ രംഗത്തെത്തി.