ഇതാദ്യമായല്ല യതി നര്‍സിംഗാനന്ദ് ഇത്തരമൊരു വിവാദത്തില്‍ ഉള്‍പ്പെടുന്നത്. മുസ്ലിങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അദ്ദേഹം അറസ്റ്റിലായിരുന്നു.
ദില്ലി: മതനേതാവ് യതി നര്‍സിംഗാനന്ദിന്‍റെ (Yati Narsinghanand) വിദ്വേഷ പ്രസംഗം വീണ്ടും വിവാദത്തില്‍. ദില്ലിയില്‍ നടന്ന ഹിന്ദു മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളാണ് വിവാദത്തിലായിട്ടുള്ളത്. ഒരു മുസ്ലിം ഇന്ത്യന്‍ പ്രധാനമന്ത്രിയായാല്‍ 50 ശതമാനം ഹിന്ദുക്കളെയും മതം മാറ്റുമെന്നാണ് യതി നര്‍സിംഗാനന്ദ് പറഞ്ഞത്. 40 ശതമാനം ഹിന്ദുക്കളെയും കൊല്ലും. പത്തു ശതമാനം പേരെ നാടുകടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരാമര്‍ശങ്ങള്‍ വിവാദമായതോടെ യതി നര്‍സിംഗാനന്ദിനെതിരെ കേസെടുത്തിട്ടുണ്ട്. മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ ശത്രുത വളര്‍ത്താന്‍ ശ്രമിച്ചെന്ന വകുപ്പുകള്‍ ചുമത്തി ദില്ലി പൊലീസാണ് കേസെടുത്തിട്ടുള്ളത്. ഇതാദ്യമായല്ല യതി നര്‍സിംഗാനന്ദ് ഇത്തരമൊരു വിവാദത്തില്‍ ഉള്‍പ്പെടുന്നത്.
മുസ്ലിങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അദ്ദേഹം അറസ്റ്റിലായിരുന്നു. അന്ന് ഹരിദ്വാറിലെ ധരം സന്‍സദില്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. ഈ കേസില്‍ പിന്നീട് അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു. ദില്ലയില്‍ നടന്ന ഹിന്ദു മഹാപഞ്ചായത്തുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിദ്വേഷ പ്രസംഗത്തിന് പുറമെ തങ്ങളെ ആക്രമിച്ചുവെന്നുള്ള മാധ്യമ പ്രവര്‍ത്തകരുടെ പരാതിയിലാണ് രണ്ട് കേസുകള്‍ എടുത്തിട്ടുള്ളത്.
'കേന്ദ്രമന്ത്രിയെക്കൊണ്ട് കേരളത്തിന് നയാ പൈസയുടെ ഗുണമില്ല'; മുരളീധരന് മറുപടിയുമായി കോടിയേരി
കേന്ദ്ര സഹമന്ത്രി വി മുരളീധരന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുരളീധരനെ കൊണ്ട് കേരളത്തിന് നയാ പൈസയുടെ ഗുണമില്ലെന്നും മന്ത്രിയുടെ നീക്കങ്ങൾ ഫെഡറൽ തത്വത്തിന് എതിരാണെന്നും കോടിയേരി വിമർശിച്ചു.
കേന്ദ്രം കേരളത്തിന് അര്‍ഹതപ്പെട്ട മണ്ണെണ്ണ വിഹിതം തരുന്നുണ്ടെന്നും കേരളം ആ വിഹിതം വാങ്ങാതിരിക്കുന്നു എന്നുമാണ് പുതിയ ആരോപണം. ഇത്തരത്തിലുള്ള ഗുണ്ടടിച്ച് ഇന്ധന വില വര്‍ധനവില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് മുരളീധരന്‍ ശ്രമിക്കുന്നത്.
സില്‍വര്‍ ലൈനെതിരെ വീടുകൾ കയറി പ്രചരണം നടത്തുകയാണ് കേന്ദ്രസഹമന്ത്രി. ജനങ്ങൾ അദ്ദേഹത്തിന് നൽകുന്ന വില മാധ്യമങ്ങളിലൂടെ സമൂഹമൊട്ടാകെ കാണുകയുണ്ടായി. തീർത്തും വില കുറഞ്ഞ സമീപനങ്ങളാണ് കേന്ദ്ര സഹമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയ പദ്ധതിയ്ക്ക് എതിരാണ് കേന്ദ്ര സഹമന്ത്രി മുരളീധരനെന്നും കോടിയേരി ഫേസ്ബുക്ക് പേജിൽ കുറിച്ചു.
കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പ്
കേന്ദ്ര സഹമന്ത്രി വി മുരളീധരൻ എന്തൊക്കെ വിടുവായത്തങ്ങളാണ് വിളിച്ച് പറയുന്നത് !!
കേന്ദ്രം കേരളത്തിന് അര്‍ഹതപ്പെട്ട മണ്ണെണ്ണ വിഹിതം തരുന്നുണ്ടെന്നും കേരളം ആ വിഹിതം വാങ്ങാതിരിക്കുന്നു എന്നുമാണ് പുതിയ ആരോപണം. ഇത്തരത്തിലുള്ള ഗുണ്ടടിച്ച് ഇന്ധന വില വര്‍ധനവില്‍ നിന്ന് ജനശ്രദ്ധ തിരിയ്‌ക്കാനാണ് മുരളീധരന്‍ ശ്രമിക്കുന്നത്.
സില്‍വര്‍ ലൈനെതിരെ വീടുകൾ കയറി പ്രചരണം നടത്തുകയാണ് ഈ കേന്ദ്രസഹമന്ത്രി. ജനങ്ങൾ അദ്ദേഹത്തിന് നൽകുന്ന വില മാധ്യമങ്ങളിലൂടെ സമൂഹമൊട്ടാകെ കാണുകയുണ്ടായി. മുരളീധരന്റെ ഇത്തരം നീക്കങ്ങള്‍ ഫെഡറല്‍ തത്വത്തിന് എതിരാണ്.
കേരളത്തിന് വേണ്ടി നയാ പൈസയുടെ ഗുണം മുരളീധരനെ കൊണ്ടില്ല. തീർത്തും വില കുറഞ്ഞ സമീപനങ്ങളാണ് കേന്ദ്ര സഹമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയ പദ്ധതിയ്ക്ക് എതിരാണ് കേന്ദ്ര സഹമന്ത്രി മുരളീധരൻ.
