Asianet News MalayalamAsianet News Malayalam

'ബിജെപി നേതാക്കള്‍ ആരെയെങ്കിലും ഭയക്കുന്നുണ്ടെങ്കില്‍ അത് പ്രിയങ്കയെയാണ്': രാജ് ബാബര്‍

പ്രിയങ്കയുടെ ചോദ്യങ്ങള്‍ പലതും ജനഹൃദയങ്ങള്‍ കീഴടക്കുകയാണെന്നും രാജ് ബാബര്‍ 

if bjp leaders afraid of any leader its priyanka:raj babbar
Author
Uttar Pradesh, First Published Sep 22, 2019, 8:14 PM IST

ദില്ലി: ബിജെപി നേതാക്കള്‍ നിലവില്‍ ആരെയങ്കിലും ഭയപ്പെടുന്നുണ്ടെങ്കില്‍ അത് പ്രിയങ്കഗാന്ധിയെ മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാജ് ബാബര്‍. യുപിയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവാണ് രാജ് ബാബര്‍. 

'പ്രിയങ്ക ഉന്നയിക്കുന്ന പല ചോദ്യങ്ങള്‍ക്കും ബിജെപി നേതാക്കള്‍ക്ക് ഉത്തരമില്ല. മറുപടി പറയാന്‍ സാധിക്കാതെ ഇവര്‍ പതറുകയാണ്'. ജനങ്ങള്‍ ആഗ്രഹിക്കുന്ന ചോദ്യങ്ങളാണ് പ്രിയങ്ക ഉന്നയിക്കുന്നത്. അവരുടെ ചോദ്യങ്ങള്‍ പലതും ജനഹൃദയങ്ങള്‍ കീഴടക്കുകയാണെന്നും രാജ് ബാബര്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ കോണ്‍ഗ്രസില്‍ കിഴക്കന്‍ യുപിയുടെ ചുമതല വഹിക്കുന്നത് പ്രിയങ്ക ഗാന്ധിയാണ്.പ്രിയങ്ക ചുമതല ഏറ്റെടുത്ത ശേഷം ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടിയുടെ വളര്‍ച്ച മെച്ചപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Follow Us:
Download App:
  • android
  • ios