Asianet News MalayalamAsianet News Malayalam

മധ്യപ്രദേശിൽ അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തും, പാചകവാതകത്തിന് 500 രൂപയാക്കും: പ്രഖ്യാപനവുമായി ഖാർഗെ

കോൺഗ്രസ് അധികാരത്തിലെത്തിയാൽ വനിതകൾക്ക് പ്രതിമാസം 1500 രൂപ ലഭ്യമാക്കുമെന്നും സർക്കാര്‍ ഉദ്യോഗസ്ഥർക്ക് പഴയ പെൻഷന്‍ പദ്ധതി നടപ്പാക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ 
 

If congress comes to power in Madhya Pradesh, caste census will be conducted, cooking gas will be given for Rs 500: says Kharge
Author
First Published Aug 22, 2023, 4:24 PM IST

ദില്ലി: മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. പാചകവാതകം 500 രൂപക്കും വനിതകള്‍ക്ക്  പ്രതിമാസം 1500 രൂപയും ലഭ്യമാക്കുമെന്നും ഖാർഗെ പ്രഖ്യപിച്ചു. സംസ്ഥാനത്തെ സർക്കാര്‍ ഉദ്യോഗസ്ഥർക്ക് പഴയ പെൻഷന്‍ പദ്ധതി നടപ്പാക്കുമെന്നും 100 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്നും പ്രഖ്യാപനമുണ്ട്. കർഷകരെ കടത്തിൽ നിന്ന് മുക്തരാക്കുമെന്നും ഖാർഗെ പ്രഖ്യാപ്പിച്ചു. ഈ പ്രഖ്യാപനങ്ങളെല്ലാം കർണാടകയിൽ കോൺഗ്രസ് നടത്തിയ പ്രഖ്യാപനങ്ങൾക്ക് സമാനമാണ് ഇതിലൂടെ മധ്യപ്രദേശിലും കർണാടക മോഡൽ വിജയമുണ്ടാകുമെന്നാണ് കോൺഗ്രസ് കണാക്കാക്കുന്നത്. മധ്യപ്രദേശിലെ കോണ്‍ഗ്രസ്  പൊതു സമ്മേളനത്തിലാണ് ഖർഗെയുടെ പ്രഖ്യാപനങ്ങൾ ഉണ്ടായത്.

Read More: അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മധ്യപ്രദേശിൽ 100 കോടിയുടെ ക്ഷേത്രം വരുന്നു; മോദി തറക്കല്ലിടും


 പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ 'ഇന്ത്യ'യിലും ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പായി  ജാതി സെന്‍സസ് വിഷയം ശക്തമാക്കാൻ അലോചന നടക്കുന്നുണ്ട്.  കഴിഞ്ഞ ദിവസം ബിഹാറിലെ ജാതി സെൻസസ് സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസ്മതിച്ചിരുന്നു. ബിജെപി-ക്ക് എതിരെ രുക്ഷമായ വിമർശനവും മല്ലികാർജ്ജുൻ ഖാർഗെയുടെ ഭാഗത്ത് നിന്നുമുണ്ടായി.  ഇ ഡിയെ കാണിച്ച് ഭയപ്പെടുത്തിയാണ് ബിജെപി സംസ്ഥാനങ്ങളിൽ സർക്കാർ ഉണ്ടാക്കുന്നതെന്ന് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. കർണാടകയിലും മണിപ്പൂരിലും ഇതാണ് സംഭവിച്ചതെന്നും തെരഞ്ഞെടുക്കപ്പെടാത്ത ഇടങ്ങളിലെല്ലാം ബിജെപിയുടെ രീതി ഇതാണെന്നും ഖർഗെ കൂട്ടിചേർത്തു. ഖാർഗെയുടെ പ്രഖ്യാപനങ്ങളോടെ മധ്യപ്രദേശിലെ തെരഞ്ഞടുപ്പ് രംഗം കൂടുതൽ കനക്കുമെന്നുറപ്പായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios