മാനസിക ആരോഗ്യ സംബന്ധിയായ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിന് പകരം മാനേജ്മെന്‍റ് നടത്തുന്ന തട്ടിക്കൂട്ട് നാടകമാണ് സീലിംഗ് ഫാന്‍ നീക്കലെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.
ഹോസ്റ്റല്‍ മുറിയില്‍ നിന്ന് സീലിംഗ് ഫാന്‍ നീക്കം ചെയ്യാനുള്ള (removal of ceiling fans) തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍. ഹോസ്റ്റലുകളിലെ ടെറസുകള്‍ ഉപയോഗിക്കാനുള്ള അനുമതിയും റദ്ദാക്കാനുള്ള ബെംഗലുരും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്‍റെ (Indian Institute of Science in Bengaluru) തീരുമാനത്തിനെതിരെയും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിലാണ്. വിദ്യാര്‍ത്ഥികളിലെ ആത്മഹത്യാ പ്രവണത തടയുന്നതിനുള്ള മാര്‍ഗമായാണ് സീലിംഗ് ഫാന്‍ നീക്കാനും ടെറസില്‍ കയറാനുള്ള അനുമതി നിഷേധിക്കുകയും ചെയ്തിട്ടുള്ളത്.
ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്ന് ഇതിനോടകം സീലിംഗ് ഫാന്‍ നീക്കുന്ന നടപടിയും മാനേജ്മെന്‍റ് ആരംഭിച്ചിരുന്നു. ഇതോടെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി എത്തിയത്. ഭിത്തിയില്‍ സ്ഥാപിക്കുന്ന തരം ഫാനുകളാണ് സീലിംഗ് ഫാനുകള്‍ക്ക് പകരമായി എത്തുന്നത്. മാനേജ്മെന്‍റ് തീരുമാനത്തിന് എതിരാണെന്ന് വ്യക്തമാക്കുന്ന സര്‍വ്വേ വിദ്യാര്‍ത്ഥികള്‍ ക്യാംപസില്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ ആറ് വിദ്യാര്‍ത്ഥികളാണ് ക്യാംപസില്‍ ആത്മഹത്യ ചെയ്തത്. വിദ്യാര്‍ത്ഥികളുടെ മാനസിക ആരോഗ്യ സംബന്ധിയായ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിന് പകരം മാനേജ്മെന്‍റ് നടത്തുന്ന തട്ടിക്കൂട്ട് നാടകമാണ് സീലിംഗ് ഫാന്‍ നീക്കലെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഭാഗമായ സര്‍വ്വേയുടെ ഫലം ഇതിനോടകം സ്റ്റുഡന്‍റ് കൌണ്‍സിലിന് അയച്ചാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ക്യാംപസിലെ 305 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത സര്‍വ്വേ ഫലമാണ് അയച്ചുനല്‍കിയത്.
273 വിദ്യാര്‍ത്ഥികളാണ് സീലിംഗ് ഫാന്‍ നീക്കുന്നതിനെതിരെ പ്രതികരിച്ചത്. സീലിംഗ് ഫാന്‍ നീക്കുന്നത് ആത്മഹത്യ തടയുമോയെന്നുള്ള ചോദ്യത്തിനും വിദ്യാര്‍ത്ഥികള്‍ രോഷം പ്രകടമാക്കിയിട്ടുണ്ട്. സര്‍വ്വേയില്‍ പങ്കെടുത്ത 80 ശതമാനം വിദ്യാര്‍ത്ഥികളും മാനേജ്മെന്‍റ് നീക്കത്തിനെതിരായാണ് പ്രതികരിച്ചിരിക്കുന്നത്. പാഠ്യ വിഷയങ്ങളിലും മറ്റ് മേഖലകളിലും വിദ്യാര്‍ത്ഥികള്‍ നേരിടുന്ന സമ്മര്‍ദ്ദം അതിജീവിക്കാനുള്ള വഴികളേക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ വിശദമാക്കി.
ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം; കുട്ടിയുടെ അധ്യാപകനും ആത്മഹത്യ ചെയ്തുകരൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചതിന് പിന്നാലെ കുട്ടിയുടെ അധ്യാപകനും ആത്മഹത്യ ചെയ്തു. തിരുച്ചിയിലെ ഭാര്യ വീട്ടിലാണ് അധ്യാപകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 19നാണ് സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്. താന്‍ ലൈംഗിക പീഡനത്തിനിരയായി എന്ന് ആത്മഹത്യകുറിപ്പ് എഴുതിവെച്ചാണ് കുട്ടി ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് കാരണം സ്‌കൂളിലെ കണക്ക് അധ്യാപകനാണെന്ന് ആരോപണമുയര്‍ന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് അധ്യാപകന്റെ ആത്മഹത്യ.
ഫീസടയ്ക്കാൻ വൈകി; മലയാളി വിദ്യാര്‍ഥിനി മംഗളൂരുവിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ചു
മലയാളി നഴ്സിംഗ് വിദ്യാര്‍ഥിനിയെ മംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാരിക്കാല്‍ തൂമ്പുങ്കല്‍ സ്വദേശിനി നീന സതീഷാണ് (19) കോളേജ് ഹോസ്റ്റലില്‍ ജീവനൊടുക്കിയത്. മംഗളൂരുവിലെ ഹോസ്റ്റല്‍ മുറിയിലെ കുളിമുറിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മംഗളൂരു കൊളാസോ കോളജിലെ ഒന്നാം വർഷ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് നീന സതീഷ്.
