ചോദ്യം ചെയ്യലിൽ അന്തർദേശീയ ഏജന്റുമാരുടെ സഹായത്തോടെയാണ് അനധികൃതമായി ഇന്ത്യയിലേക്ക് പ്രവേശിച്ചതെന്ന് ഇവർ വെളിപ്പെടുത്തി. ഇവരെ നാടുകടത്താനുള്ള നടപടികൾ ആരംഭിച്ചെന്ന് അധികൃതർ വ്യക്തമാക്കി.

ദില്ലി: ഹരിയാനയിലെ ഗുരുഗ്രാമിൽ അനധികൃമായി താമസിച്ച 13 ബംഗ്ലാദേശികൾ അറസ്റ്റിൽ. ഇൻ്റലിജൻസിൻ്റെ റിപ്പോർട്ട് പ്രകാരം ക്രൈബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ദിവസവേതനക്കാരായി ജോലി ചെയ്തിരുന്ന ബംഗ്ലാദേശി പൌരന്മാരെ കണ്ടത്തിയത്. ഇന്ത്യയിൽ താമസിക്കാനുള്ള രേഖകൾ ഹാജരാക്കാൻ കഴിയാതിരുന്ന ഇവരുടെ പക്കൽ നിന്ന് ബംഗ്ലാദേശി പൌരന്മാരാണെന്ന് തെളിയിക്കുന്ന രേഖകളും കണ്ടത്തി. ചോദ്യം ചെയ്യലിൽ അന്തർദേശീയ ഏജന്റുമാരുടെ സഹായത്തോടെയാണ് അനധികൃതമായി ഇന്ത്യയിലേക്ക് പ്രവേശിച്ചതെന്ന് ഇവർ വെളിപ്പെടുത്തി. ഇവരെ നാടുകടത്താനുള്ള നടപടികൾ ആരംഭിച്ചെന്ന് അധികൃതർ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അനധികൃത കുടിയേറ്റം; 13 ബംഗ്ലാദേശ് സ്വദേശികൾ ഹരിയാനയിൽ പിടിയിൽ