ഒപികൾ പ്രവർത്തിക്കില്ല. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ ചെയ്യില്ല. സ്വകാര്യ പ്രാക്ടീസും നടത്തില്ല

ദില്ലി: ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് അനുമതി നൽകിയ തീരുമാനത്തിൽ പ്രതിഷേധിച്ച് ഐ എം എയുടെ നേതൃത്വത്തിൽ ഡോക്ടർമാരുടെ രാജ്യ വാപകമായി പണിമുടക്ക് ഇന്ന്. അത്യാഹിത വിഭാഗങ്ങളേയും കൊവിഡ് ചികിത്സയേയും സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സർക്കാർ-സ്വകാര്യ ആശുപത്രികളിൽ രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണിവരെയാണ് സമരം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒപികൾ പ്രവർത്തിക്കില്ല. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ ചെയ്യില്ല. സ്വകാര്യ പ്രാക്ടീസും നടത്തില്ല. ആശുപത്രികളിൽ അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാർ ഉണ്ടാകുമെന്ന് കിടത്തി ചികിത്സയെ ബാധിക്കില്ലെന്നും സംഘടന വ്യക്തമാക്കി. കൊവിഡ് ആശുപത്രികളെല്ലാം പ്രവർത്തിക്കും. സൂചന പണിമുടക്കിൽ ഫലം കണ്ടില്ലെങ്കിൽ വമ്പൻ സമര പരിപാടികൾക്കാണ് സംഘടനയുടെ തീരുമാനം.

അതേസമയം ദില്ലി എംയിസ് ഉൾപ്പെടെയുള്ല സർക്കാർ ആശുപത്രികൾ കൊവിഡ് ആശുപത്രികളായതിനാൽ കറുത്ത ബാഡ്ത് കുത്തി ഇവിടുത്തെ ഡോക്ടർമാർ പ്രതിഷേധിക്കും. മറ്റു ആശുപത്രികളിലെ ഡോക്ടമാർ സമരത്തിൽ പങ്കെടുക്കുമെന്ന് ഐഎംഎ ദില്ലി സംസ്ഥാന കമ്മറ്റി അറിയിച്ചു.ശാല്യതന്ത്ര, ശാലാകൃതന്ത്ര എന്നിങ്ങനെ സ്‌പെഷ്യലൈസ്ഡ് ബിരുദാനന്തര ബിരുദം നേടിയ ആയുർവേദ ഡോക്ടർമാർക്ക് പരിശീലനം നേടി 58 ശസ്ത്രക്രിയകൾ നടത്താണ് കേന്ദ്ര സർക്കാർ അനുമതിയാണ് വിവാദമായിരിക്കുന്നത്