Asianet News MalayalamAsianet News Malayalam

രാം ദേവിനെതിരെ 1000 കോടിയുടെ മാനനഷ്ടത്തിന് നോട്ടീസ് അയച്ച് ഐഎംഎ

ആറുപേജുള്ള നോട്ടീസ് ഉത്തരാഖണ്ഡ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സെക്രട്ടറി അജയ് ഖന്നയുടെ പേരിലാണ് അയച്ചിരിക്കുന്നത്. 

IMA Uttarakhand Slaps Rs 1,000 Cr Defamation Notice on Yoga Guru Ramdev for Remarks Against Allopathy
Author
New Delhi, First Published May 26, 2021, 3:06 PM IST

ഡെറാഡൂണ്‍: യോഗാചാര്യന്‍ ബാബ രാം ദേവിനെതിരെ 1000 കോടിയുടെ മാനനഷ്ടത്തിന് നോട്ടീസ് നല്‍കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. അലോപ്പതിയെയും, അലോപ്പതി ഡോക്ടര്‍മാരെയും അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നഷ്ടപരിഹാരമായി 1000 കോടി രൂപ നല്‍കണം എന്നാണ് നോട്ടീസ് പറയുന്നത്.

ആറുപേജുള്ള നോട്ടീസ് ഉത്തരാഖണ്ഡ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സെക്രട്ടറി അജയ് ഖന്നയുടെ പേരിലാണ് അയച്ചിരിക്കുന്നത്. രാംദേവിന്‍റെ പ്രസ്താവന സംഘടനയില്‍ അംഗമായ ഡോക്ടര്‍മാരുടെ സേവനത്തെയും മാന്യതയെയും കളങ്കപ്പെടുത്തുന്നതാണെന്ന് വക്കീല്‍ നീരജ് പാണ്ഡേ വഴി അയച്ച നോട്ടീസ് ആരോപിക്കുന്നു.

അ​ലോ​പ്പ​തി ചി​കി​ത്സ വി​ഡ്ഢി​ത്ത​മാ​ണെ​ന്ന രാം​ദേ​വി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ നേ​ര​ത്തേ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കൊ​വി​ഡ് രോ​ഗി​ക​ളി​ലെ ചി​കി​ത്സ​യ്ക്കാ​യി ഡ്ര​ഗ്സ് ക​ൺ​ട്രോ​ള​ർ ജ​ന​റ​ൽ അ​നു​മ​തി ന​ല്കി​യ റം​ഡി​സീ​വ​ർ, ഫ​വി​ഫ്ലൂ തു​ട​ങ്ങി​യ മ​രു​ന്നു​ക​ൾ പ​രാ​ജ​യ​മാ​ണെ​ന്നു​മാ​ണ് രാം​ദേ​വ് പ​റ​ഞ്ഞ​ത്.

പ​രാ​മ​ർ​ശം വി​വാ​ദ​മാ​യ​തോ​ടെ രാം​ദേ​വി​നോ​ട് പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്തി ഹ​ർ​ഷ​വ​ർ​ധ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു അ​ലോ​പ്പ​തി മ​രു​ന്നു​ക​ൾ രാ​ജ്യ​ത്തെ കോ​ടി​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് മു​ന്ന​ണി​പ്പോ​രാ​ളി​ക​ളു​ടെ ആ​ത്മ​ധൈ​ര്യം ചോ​ർ​ത്തു​ന്ന പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് രാം​ദേ​വി​നു ന​ല്കി​യ ക​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. പി​ന്നാ​ലെ രാം​ദേ​വ് പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എന്നാല്‍ അതില്‍‍ തണുക്കാതെയാണ് ഐഎംഎ ഘടകത്തിന്‍റെ പുതിയ നീക്കം.

അതേ സമയം രാ​ജ്യ​ത്തെ ക്രി​സ്തു​മ​ത​ത്തി​ലേ​ക്ക് പ​രി​വ​ര്‍​ത്ത​നം ചെ​യ്യാ​ന്‍ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ​എം​എ) പ്രസിഡന്‍റ് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ന്ന​താ​യി ബാ​ബാ രാം​ദേ​വി​ന്‍റെ സ​ഹാ​യി ആ​ചാ​ര്യ ബാ​ല​കൃ​ഷ്ണ.‌ യോ​ഗയെയും, ആയുർവേ​​ദത്തെയും, ബാബ രാം ​ദേ​വി​നെ ഐ​എം​എ പ്രസിഡന്റ് ല​ക്ഷ്യ​മാ​ക്കു​ന്ന​ത് രാ​ജ്യ​ത്തെ ക്രി​സ്തു​മ​ത​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ്. 

പൗ​ര​ന്‍​മാ​ര്‍ ഇ​നി​യും ഉ​ണ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ച്ചി​ല്ലെ​ങ്കി​ല്‍ വ​രും ത​ല​മു​റ നി​ങ്ങ​ള്‍​ക്ക് മാ​പ്പ് ത​രി​ല്ലെ​ന്ന് ബാ​ല​കൃ​ഷ്ണ ട്വി​റ്റ​റി​ൽ കു​റി​ച്ചു. ഐ​എം​എ പ്ര​സി​ഡ​ന്‍റ് ഡോ. ​ജെ.​എ. ജ​യ​ലാ​ലാ​ണ് മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. അ​തേ​സ​മ​യം, ബാ​ല​കൃ​ഷ്ണ​യു​ടെ ട്വീ​റ്റി​നെ​തി​രേ ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പ്പേ​ർ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി‌​ട്ടു​ണ്ട്.

 

Follow Us:
Download App:
  • android
  • ios