Asianet News MalayalamAsianet News Malayalam

രാജസ്ഥാനിലെ അജ്മീറിൽ പള്ളിയിലെ ഇമാമിനെ മർദ്ദിച്ച് കൊലപ്പെടുത്തി; അന്വേഷണം ആരംഭിച്ചതായി പൊലീസ്

ഉത്തർപ്രദേശിലെ രാംപുര സ്വദേശിയാണ് കൊല്ലപ്പെട്ട മുഹമ്മദ് മാഹിർ. 30 കാരനായ ഇമാമിനെ വടികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

Imam of mosque beaten to death in Ajmer, Rajasthan; The police have started an investigation
Author
First Published Apr 29, 2024, 1:15 PM IST | Last Updated Apr 29, 2024, 1:15 PM IST

ജയ്പൂർ: രാജസ്ഥാനിലെ അജ്മീറിൽ പള്ളിയിലെ ഇമാമിനെ മർദ്ദിച്ച് കൊലപ്പെടുത്തി. മുഖംമൂടി ധരിച്ച മൂന്ന് പേർ ചേർന്നാണ് ഇമാമിനെ ആക്രമിച്ചത്. ശനിയാഴ്ച രാംഗഞ്ചിലെ കാഞ്ചൻ നഗറിലുള്ള മുസ്ലീം പള്ളിയിലാണ് സംഭവം. ഈ സമയത്ത് പള്ളിയിൽ ആറ് കുട്ടികളോടൊപ്പം ഉറങ്ങുകയായിരുന്നു ഇമാമായ മുഹമ്മദ് മാഹിർ.

ഉത്തർപ്രദേശിലെ രാംപുര സ്വദേശിയാണ് കൊല്ലപ്പെട്ട മുഹമ്മദ് മാഹിർ. 30 കാരനായ ഇമാമിനെ വടികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടികൾ സഹായത്തിനായി നിലവിളിക്കാൻ തുടങ്ങിയതോടെ അജ്ഞാതർ അവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് കുട്ടികളിൽ നിന്ന് മൊബൈൽ ഫോണും അക്രമികൾ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു. പിന്നീട് കുട്ടികൾ അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. 

അതേസമയം, സംഭവത്തിൽ പ്രതികരണവുമായി പൊലീസ് രം​ഗത്തെത്തി. കൊലപാതകത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിൻ്റെ കാരണം ഇതുവരെ വ്യക്തല്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് രാംഗഞ്ച് പൊലീസ് സ്റ്റേഷൻ ഇൻചാർജ് രവീന്ദ്ര ഖിഞ്ചി പറഞ്ഞു. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 (കൊലപാതകം) പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൊന്നാനിയില്‍ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ ബിജെപിക്ക് വോട്ടുമറിച്ചു, സമസ്ത എൽഡിഎഫിനെ സഹായിച്ചെന്ന് സിപിഎം

https://www.youtube.com/watch?v=rtJerlRgC2s&t=1s

Latest Videos
Follow Us:
Download App:
  • android
  • ios