ഐടിസി ഹോട്ടലിലെ പ്രശസ്ത മാസ്റ്റര്‍ ഷെഫായ ഷെഫ് ഖുറേഷി, ബുഖാറയുടെ പാചക ബ്രാന്‍ഡിലൂടെയാണ് ലോക ശ്രദ്ധ ആകര്‍ഷിച്ചത്

ദില്ലി: പത്മശ്രീ നേടിയ ആദ്യ ഇന്ത്യന്‍ ഷെഫായ ഇമിത്യാസ് ഖുറേഷി അന്തരിച്ചു. 93 വയസ്സായിരുന്നു. ഐടിസി ഹോട്ടലിലെ പ്രശസ്ത മാസ്റ്റര്‍ ഷെഫായ ഷെഫ് ഖുറേഷി, ബുഖാറയുടെ പാചക ബ്രാന്‍ഡിലൂടെയാണ് ലോക ശ്രദ്ധ ആകര്‍ഷിച്ചത്. 1931-ല്‍ ലഖ്നൗവിലെ പാചക കുടുംബത്തിലാണ് ജനനം. 1979ലാണ് ഇംതിയാസ് ഖുറേഷി ഐടിസി ഹോട്ടലില്‍ ചേര്‍ന്നത്. 2016 ലാണ് പത്മശ്രീ നല്‍കി രാജ്യം ഖുറേഷിയെ ആദരിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരും ആതിഥേയത്വം വഹിച്ച നിരവധി ഔദ്യോഗികവിരുന്നുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

'എക്സൈസിന് മാസപ്പടി നല്‍കില്ല, ആരെങ്കിലും ചോദിച്ചാല്‍ പരാതി നല്‍കും' മുന്നറിയിപ്പുമായി തൃശൂരിലെ ബാര്‍ ഉടമകള്‍

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Malayalam News Live | Election 2024 #Asianetnews