ട്രാക്കുകളിലും, യാര്‍ഡുകളിലും, വര്‍ക്ക് ഷോപ്പ്, സ്റ്റേഷന്‍ പരിസരങ്ങളിലും യുഎവി സംവിധാനം ഉപയോഗിക്കാനാവും. റിയല്‍ ടൈം ട്രാക്കിംഗോടെയാവും ഇവ സ്റ്റേഷനിലെത്തുക. യാത്രക്കാരുടെ സുരക്ഷയ്ക്കൊപ്പം സ്റ്റേഷന്‍റെ സുരക്ഷയും മുന്‍നിര്‍ത്തിയാണ് നീക്കം.  

ദില്ലി : റെയില്‍വേയിലെ മോഷണം തടയാന്‍ ഇനിമുതല്‍ ആകാശനിരീക്ഷണവും. യാത്രക്കാരുടെ സുരക്ഷയും റെയില്‍വേയിലെ ഉപകരണങ്ങള്‍ മോഷണം പോവുന്നത് തടയാനായാണ് ആകാശ നിരീക്ഷണം നടപ്പിലാക്കുന്നതെന്നാണ് റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്‍റെ പ്രതികരണം. ആകാശക്കണ്ണുകള്‍ റെയില്‍വേയുടെ ഭാഗമാകുന്നുവെന്നാണ് പിയൂഷ് ഗോയലിന്‍റെ പ്രതികരണം. 

സ്റ്റേഷനിലും പരിസരങ്ങളിലും മികച്ച സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി സെന്‍ട്രല്‍ റെയില്‍വേയുടെ ഭാഗമായ മുംബൈ ഡിവിഷന്‍ ഏര്‍പ്പെടുത്തിയ അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിളുകള്‍ (യുഎവി) മികച്ച രീതിയില്‍ പ്രവര്‍ത്തനം കാഴ്ചവച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം. ട്രാക്കുകളിലും, യാര്‍ഡുകളിലും, വര്‍ക്ക് ഷോപ്പ്, സ്റ്റേഷന്‍ പരിസരങ്ങളിലും യുഎവി സംവിധാനം ഉപയോഗിക്കാനാവും. റിയല്‍ ടൈം ട്രാക്കിംഗോടെയാവും ഇവ സ്റ്റേഷനിലെത്തുക. യാത്രക്കാരുടെ സുരക്ഷയ്ക്കൊപ്പം സ്റ്റേഷന്‍റെ സുരക്ഷയും മുന്‍നിര്‍ത്തിയാണ് നീക്കം.

Scroll to load tweet…

ഡ്രോണുകളുടെ ഉപയോഗം റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് കൂടുതലായി ഉപയോഗിക്കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം നല്‍കുന്ന സൂചന. 31.87 ലക്ഷം രൂപ ചെലവിലാണ് ഒന്‍പത് യുഎവികള്‍ തയ്യാറാക്കിയിരിക്കുന്നത്. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന് പരിശീലനം പൂര്‍ത്തിയാവുന്ന മുറയ്ക്ക് കൂടുതല്‍ ഡ്രോണുകള്‍ വാങ്ങാനാണ് നീക്കം. ഇവയില്‍ നിന്ന് വിവരം ശേഖരിക്കാന്‍ സമയതാമസം ഉണ്ടാവില്ലെന്നതും തിരക്കുള്ള സമയത്തും കാര്യക്ഷമത ഉറപ്പിക്കാന്‍ സാധിക്കുമെന്നതാണ് ഇത്തരം ഡ്രോണുകളുടെ പ്രത്യേകതയായി റെയില്‍വേ എടുത്തുപറയുന്നത്.