കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഡോക്ടര്‍മാര്‍ക്ക്‌ പിന്നാലെ അധ്യാപകരും പ്രക്ഷോഭത്തിലേക്കെന്ന്‌ റിപ്പോര്‍ട്ട്‌. ശമ്പളവര്‍ധനയടക്കമുള്ള ആവശ്യങ്ങളുയര്‍ത്തിയാണ്‌ അധ്യാപകരുടെ സമരം. അധ്യാപകരുടെ പ്രകടനത്തിനിടെ സംഘര്‍ഷമുണ്ടായതായാണ്‌ വിവരം.

ജൂണ്‍ 11ന്‌ ആരംഭിച്ച ഡോക്ടര്‍മാരുടെ സമരം ഇന്ന്‌ ഏഴാം ദിവസത്തിലേക്ക്‌ കടന്നു. കൊല്‍ക്കത്ത എന്‍ആര്‍എസ്‌ ആശുപത്രിയില്‍ രോഗി മരിച്ചതിനെത്തുടര്‍ന്ന്‌ ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ മര്‍ദ്ദിച്ചതോടെയാണ്‌ ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്‌. ബംഗാളിലെ ഡോക്ടര്‍മാര്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഐഎംഎയുടെ നേതൃത്വത്തില്‍ ഇന്ന്‌ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുകയാണ്‌.