അപകടത്തിൽ പരിക്കേറ്റ മുഴുവൻ പേരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്.  

മുംബൈ: മഹാരാഷ്ട്രയിലെ ബാന്ദ്രയിൽ നിർമ്മാണത്തിലിരുന്ന മേൽപ്പാലം തകർന്നുവീണ് 14 പേർക്ക് പരിക്ക്. ബാന്ദ്രയിലെ കുർള കോംപ്ലക്സിൽ ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. അപകടത്തിൽ പരിക്കേറ്റ മുഴുവൻ പേരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. 

ആർക്കും ജീവൻ നഷ്ടപ്പെട്ടിട്ടില്ലെന്നും ആരേയും കാണാതായിട്ടില്ലെന്നുമാണ് ബ്രിഹുമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ വ്യക്തമാക്കിയത്. മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്മെന്റ് അഥോറിറ്റിയുടെ കീഴിലാണ് മേൽപ്പാല നിർമ്മാണം നടന്നുവന്നിരുന്നത്. 

Scroll to load tweet…