ദില്ലി: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ  കോൺഗ്രസ് - എൻസിപി സഖ്യം സീറ്റ്‌ ധാരണയിലെത്തി.ഇരുപാർട്ടികളും 125 സീറ്റുകളിൽ വീതം മത്സരിക്കും. അവശേഷിക്കുന്ന 38 സീറ്റുകള്‍ സഖ്യത്തിലെ മറ്റു കക്ഷികൾക്ക്  നൽകും. 

എൻസിപി അധ്യക്ഷൻ ശരത് പവാറും  കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയും  നടത്തിയ ചർച്ചയിലാണ് സീറ്റുകള്‍ സംബന്ധിച്ച് തീരുമാനമായത്. സംസ്ഥാനത്തെ ആകെയുള്ള 288 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. 2014-ൽ സീറ്റു തർക്കത്തെ തുടർന്ന് കോണ്‍ഗ്രസും എൻസിപിയും ഒറ്റയ്ക്കാണ് മത്സരിച്ചത്.