ഡോക്ടർമാർ, കൊളേജ് അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങി നിരവധി യുവതികളെയാണ് പ്രതികൾ ചൂഷണം ചെയ്തത്.
ചെന്നൈ: തമിഴ്നാട്ടിലെ കുപ്രസിദ്ധമായ പൊള്ളാച്ചി ലൈംഗികാതിക്രമകേസിൽ കോടതി ഇന്ന് വിധി പ്രഖ്യാപിക്കും. 2016നും 2019നും ഇടയിൽ ഇരുന്നൂറോളം യുവതികളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസിലാണ് കോയമ്പത്തൂരിലെ മഹിളാ കോടതി വിധി പറയുന്നത്. കേസിൽ 9 പ്രതികളാണുള്ളത്.
ഡോക്ടർമാർ, കോളേജ് അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങി നിരവധി യുവതികളെയാണ് പ്രതികൾ ചൂഷണം ചെയ്തത്. തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യപ്പെട്ട 19കാരിയായ കോളേജ് വിദ്യാർത്ഥിനി, അതിക്രമത്തെ കുറിച്ച് വീട്ടുകാരോട് പറഞ്ഞതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ പ്രതികളുടെ ലാപ്ടോപ്പിൽ നിരവധി യുവതികളുടെ നഗ്ന ദൃശ്യങ്ങൾ ലഭിച്ചെങ്കിലും മിക്കവരും പരാതി നൽകാൻ വിസമ്മതിക്കുകയായിരുന്നു.


