മലയാളിയായ പിഎൻസി മേനോന്‍റെ ഉടമസ്ഥതയിലുള്ള ശോഭാ ഡെവലപ്പേഴ്സിൽ കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറിന് ഓഹരിപങ്കാളിത്തമുണ്ടായിരുന്നു.
ബെംഗളൂരു: ബെംഗളുരു ശോഭ ഡെവലപ്പേഴ്സിൽ ആദായനികുതി വകുപ്പിന്‍റെ പരിശോധന. വൈറ്റ് ഫീൽഡിലെ ഹൂഡി, ബന്നർഘട്ട റോഡിലെ അരകെരെ എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് റെയ്‍ഡ് നടക്കുന്നത്. രാവിലെ 10.30-നാണ് റെയ്‍ഡ് തുടങ്ങിയത്. 10 ഉദ്യോഗസ്ഥർ വീതമുള്ള 5 ടീമുകളായി തിരിഞ്ഞാണ് ഉദ്യോഗസ്ഥരെത്തിയത്. ചെന്നൈയിൽ നിന്നുള്ള ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘമാണ് റെയ്‍ഡ് നടത്തുന്നത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളാണ് പരിശോധിക്കുന്നതെന്ന് സൂചന. മലയാളിയായ പിഎൻസി മേനോന്‍റെ ഉടമസ്ഥതയിലുള്ള ശോഭാ ഡെവലപ്പേഴ്സിൽ കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറിന് ഓഹരിപങ്കാളിത്തമുണ്ടായിരുന്നു.
