Asianet News MalayalamAsianet News Malayalam

കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ ആദായനികുതി വകുപ്പിന്‍റെ റെയ്ഡ്

കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളെ മാത്രം ലക്ഷ്യംവച്ചാണ് റെയ്ഡെന്നും ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തുമെന്നും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. 

Income tax Department Raids Former Karnataka Dy CM Parameshwara's Residence
Author
Bengaluru, First Published Oct 10, 2019, 5:26 PM IST


ബംഗളൂരു: കര്‍ണാടകയില്‍ മുന്‍ ഉപമുഖ്യമന്ത്രിയടക്കം കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായിരുന്ന ജി പരമേശ്വരയുടെ വീട്ടിലും അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ കോളേജിലും മുന്‍ കേന്ദ്രമന്ത്രി ആര്‍ എല്‍ ജ്വാലപ്പയുടെ ഉടമസ്ഥതയിലുള്ള  സ്വകാര്യ മെഡിക്കല്‍ കോളേജിലുമടക്കം നിരവധി കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു.

പരമേശ്വരയുമായി ബന്ധപ്പെട്ട 30 സ്ഥലങ്ങളില്‍ ആദായനികുതിവകുപ്പ് റെയ്ഡ് നടത്തിയതായാണ് വിവരം. പരമേശ്വരയുടെ മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന് വാര്‍ത്താ ഏജന്‍സി ആയ എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്തു. ജാലപ്പയുടെ  കോലൂരിലുള്ള സ്വകാര്യ മെഡിക്കല്‍ കോളേജിലാണ് റെയ്ഡ് നടന്നത്.

റെയ്ഡിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നു. രാഷ്ട്രീയ താല്‍പര്യം ലക്ഷ്യം വച്ചാണ് ആദായനി കുതിവകുപ്പിന്‍റെ റെയ്ഡെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കര്‍ണാടകയിലെ കോണ്‍ക്രസ് നേതാക്കളെ മാത്രം ലക്ഷ്യംവച്ചാണ് റെയ്ഡെന്നും ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തുമെന്നും മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. വിഷയം നിയമസഭയില്‍ ഉന്നയിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. 

Follow Us:
Download App:
  • android
  • ios