നീറ്റ് പരീക്ഷാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ടാക്സ് തട്ടിപ്പ് അന്വേഷണങ്ങളുടെ ഭാഗമാണ് റെയ്ഡെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

ബംഗ്ലൂരു: കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വര അടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ വീട്ടില്‍ നടന്ന ആദായനികുതി വകുപ്പിന്‍റെ റെയ്ഡില്‍ ഇതുവരെ 5 കോടി പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ഇന്നലെയാണ് ജി പരമേശ്വരയുടെ വസതിയിലും അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ കോളേജിലും മുന്‍കേന്ദ്രമന്ത്രി ആര്‍ എല്‍ ജ്വാലപ്പയുടെ സ്വകാര്യ മെഡിക്കല്‍ കോളേജിലുമടക്കം റെയിഡ് നടന്നത്. റെയിഡില്‍ ഇതുവരേയും 5 കോടി രൂപ പിടിച്ചെടുത്തു. 

നീറ്റ് പരീക്ഷാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ടാക്സ് തട്ടിപ്പ് അന്വേഷണങ്ങളുടെ ഭാഗമാണ് റെയ്ഡെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പരമേശ്വരയുടെ ഓഫീസ്, വസതി ഇന്‍സ്റ്റിറ്റ്യൂഷന്‍, എന്നിവയ്ക്ക് പുറമെ സഹോദരന്‍ ജി ശിവപ്രസാദിന്‍റെയും പിഎ രമേശിന്‍റേയും വസതികളിലും തെരച്ചില്‍ നടത്തി. 

രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ മാത്രം ലക്ഷ്യം വച്ചിട്ടുള്ളതാണ് റെയിഡെന്ന് ആരോപിച്ച് നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. വിഷയം നിയമസഭയിലടക്കം ഉന്നയിക്കുമെന്നാണ് പ്രതിപക്ഷം വ്യക്തമാക്കുന്നത്.