ഇതാണ് രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക അക്കൗണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗം. അയോഗ്യനായ എം.പി.-എന്നാണ് ഇപ്പോഴുള്ള ബയോ. 2019ൽ നടത്തി മോദി പരാമർശത്തെ തുടർന്നാണ് സൂറത്ത് കോടതി ശിക്ഷക്ക് വിധിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ അയോ​ഗ്യനാക്കപ്പെട്ടത്. 

ദില്ലി: പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ തന്റെ ട്വിറ്റർ അക്കൗണ്ടിൽ ബയോ തിരുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അയോ​ഗ്യനായ എംപി എന്നാണ് മെമ്പർ ഓഫ് പാർലമെന്റ് എന്ന സ്ഥാനത്ത് എഴുതിച്ചേർത്തത്. പേരിന് താഴെയായി ബയോ എഴുതിന്നിടത്താണ് രാഹുൽ മാറ്റം വരുത്തിയത്. 

ഇതാണ് രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക അക്കൗണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗം. അയോഗ്യനായ എം.പി.-എന്നാണ് ഇപ്പോഴുള്ള ബയോ. 2019ൽ നടത്തി മോദി പരാമർശത്തെ തുടർന്നാണ് സൂറത്ത് കോടതി ശിക്ഷക്ക് വിധിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ അയോ​ഗ്യനാക്കപ്പെട്ടത്. 

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് രാജ്ഘട്ടിൽ പ്രതിഷേധം നടക്കുകയാണ്. വൈകീട്ട് അഞ്ച് മണിവരെയാണ് സത്യഗ്രഹം. പരിപാടിക്ക് പൊലീസ് ആദ്യം അനുമതി നിഷേധിച്ചിരുന്നു. പ്രദേശത്ത് നിരോധനാജ്ഞ നിലനില്‍ക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് നല്‍കിയ കത്ത് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ നിരോധനാജ്ഞ പിന്‍വലിച്ച് പൊലീസ് സത്യാഗ്രഹത്തിന് അനുമതി നല്‍കുകയായിരുന്നു. ജനാധിപത്യമില്ലെന്നതിൻ്റെ തെളിവാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

'രാജ്യദ്രോഹിയെന്ന് വിളിച്ചത് രക്ഷസാക്ഷിയുടെ മകനെ; പ്രതികരിച്ചത് രാജ്യത്തിന് വേണ്ടി'; ശബ്ദമുയർത്തി പ്രിയങ്കയും

രാജ്ഘട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളും പ്രവര്‍ത്തകരും വൈകീട്ട് അഞ്ച് മണിവരെ നടക്കുന്ന സത്യഗ്രഹത്തില്‍ പങ്കെടുക്കും. തിങ്കളാഴ്ചയോടെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. 

'ഗുജറാത്ത് കലാപത്തിൽ ആയിരങ്ങൾ മരിച്ചപ്പോൾ,വണ്ടി കയറി നായ ചത്താൽ ഡ്രൈവർ സങ്കടപ്പെടുമോയെന്നാണ്‌ മോദി ചോദിച്ചത്'