Asianet News MalayalamAsianet News Malayalam

സ്വതന്ത്ര്യദിനാഘോഷ ലഹരിയിൽ ഇന്ത്യ, പ്രധാനമന്ത്രി രാവിലെ ചെങ്കോട്ടയിൽ പതാക ഉയർത്തും; കനത്ത ജാഗ്രതയിൽ രാജ്യം

കർഷകർ , സ്ത്രീകൾ ഗോത്രവിഭാഗത്തിൽ നിന്നുള്ളവരടക്കം ആറായിരം പേർ ഇത്തവണ ചടങ്ങുകൾക്ക് വിശിഷ്ടാതിഥികളായി എത്തും

Independence Day 2024 latest news PM Modi will hoist the flag at the Red Fort in the morning high alert in India
Author
First Published Aug 15, 2024, 12:37 AM IST | Last Updated Aug 15, 2024, 12:37 AM IST

ദില്ലി: 78 -ാം സ്വാതന്ത്ര്യ ദിനാഘോഷ രഹരിയിൽ മുങ്ങി രാജ്യം. ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായിട്ടുണ്ട്. പ്രധാന ചടങ്ങുകൾ നടക്കുന്ന ചെങ്കോട്ടയിൽ വിവിധ സേനാവിഭാഗങ്ങളുടെ റിഹേഴ്സലുകൾ നടന്നു. സ്വാതന്ത്ര്യ ദിനത്തിൽ ഇന്ന് രാവിലെ ഏഴരയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തും. ശേഷം ചെങ്കോട്ടയിൽ നിന്ന് മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. കർഷകർ , സ്ത്രീകൾ ഗോത്രവിഭാഗത്തിൽ നിന്നുള്ളവരടക്കം ആറായിരം പേർ ഇത്തവണ ചടങ്ങുകൾക്ക് വിശിഷ്ടാതിഥികളായി എത്തും.

വിവിധ സംസ്ഥാനങ്ങളിലെ പരണ്ടായിരത്തോളം കലാകരാന്മാരും ചെങ്കോട്ടയിൽ പരിപാടികൾ അവതരിപ്പിക്കും. പാരീസ് ഒളിംപിക്സിൽ പങ്കെടുത്ത് ഇന്ത്യൻ സംഘവും രാജ്യ തലസ്ഥാനത്തെ ആഘോഷങ്ങളിൽ പങ്കെടുക്കും. കര നാവിക വ്യോമസേനകൾ, ദില്ലി പൊലീസ്, എൻ സി സി, എൻ എസ് എസ് ഉൾപ്പെടെ വിവിധ വിഭാഗങ്ങളും ആഘോഷങ്ങളുടെ ഭാഗമാകും. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ മുന്നോടിയായി ഹർ ഘർ തിരംഗ പ്രചാരണത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധയിടങ്ങളിൽ റാലികള്‍ നടന്നു. വീടുകളിലും ദേശീയ പതാക ഇതിനകം ഉയർന്നു കഴിഞ്ഞു. വിശിഷ്ട ഭാരത് 2047 എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ആഘോഷം.

അതേസമയം സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ചെങ്കോട്ട ഉൾപ്പെടെ രാജ്യതലസ്ഥാന മേഖലയിൽ കനത്ത സുരക്ഷ വിന്യാസമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഭീകരാക്രമണസാധ്യതയെന്ന മുന്നറിയിപ്പിനെ തുടർന്ന് ദില്ലിയടക്കമുള്ള പ്രധാന നഗരങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജമ്മു കശ്മമീരിലടക്കം ഏറ്റുമുട്ടൽ കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് രാജ്യം.

രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സ്വാതന്ത്യത്തിനായി ജീവൻ ബലിയർപ്പിച്ചവരോട് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്നും ഏറ്റവും വലിയ ജനാധിപത്യശക്തിയായി ഇന്ത്യ മാറിയിരിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. മൂന്നാമത്തെ വലിയ സമ്പദ് ശക്തിയായി ഇന്ത്യ മാറുന്നു. കർഷകർ ഇന്ത്യയെ സ്വയം പര്യാപ്തമാക്കി. നാരീശക്തി ഇന്ത്യയുടെ സമ്പത്താണെന്നും പ്രധാനമന്ത്രിയുടെ വികസന പദ്ധതികൾ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തുകയാണെന്നും രാഷ്ട്രപതി പറഞ്ഞു.

തെരച്ചിലിൽ നിർണായകം! 'ഞാൻ വാങ്ങിക്കൊടുത്ത കയർ ആണ്', കയർ അർജുന്‍റെ ലോറിയിലേതെന്ന് സ്ഥിരീകരിച്ച് ഉടമ മനാഫ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios