Asianet News MalayalamAsianet News Malayalam

പാകിസ്ഥാനുമായുള്ള തുടർ ചർ‍ച്ചകളിൽ ജമ്മുകശ്മീർ അജണ്ടയാക്കാനാവില്ലെന്ന് ഇന്ത്യ

ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിൽ മാറ്റം വരുത്തുകയും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്ത നടപടി അം​ഗീകരിക്കില്ലെന്ന നിലപാടിലാണ് പാകിസ്ഥാൻ. അടുത്തയാഴ്ച ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ച‌ർച്ച നടക്കാൻ പോകുകയാണ്. ഈ സമയത്താണ് ഇന്ത്യ പാകിസ്ഥാനെതിരായ നിലപാട് കർശനമാക്കുന്നത്.

India asserts that Jammu and Kashmir cant be agenda for bilateral talks with Pakistan
Author
Delhi, First Published Oct 24, 2020, 9:56 AM IST

ദില്ലി: പാകിസ്ഥാനുമായുള്ള തുടർ ചർ‍ച്ചകളിൽ ജമ്മുകശ്മീർ അജണ്ടയാക്കാനാവില്ലെന്ന് ഇന്ത്യ. പാക് അധീന കശ്മീർ മാത്രം അജണ്ടയിൽ മതിയെന്ന് വിദേശ കാര്യ മന്ത്രാലയം നിലപാടെടുത്തു. വിദേശകാര്യ മന്ത്രാലയ സെക്രട്ടറി വികാസ് സ്വരൂപ് തന്നെയാണ് ഈ വിവരം ഔദ്യോ​ഗികമായി അറിയിച്ചത്. ജമ്മുകശ്മീ‌‌ർ വിഷയത്തിൽ ഇന്ത്യ നിലപാട് ശക്തമാക്കുന്നതോടെ ഇനി പാകിസ്ഥാനുമായി സമീപ ഭാവിയിൽ ച‌‌‍ർച്ചകളുണ്ടാവാൻ സാധ്യതയില്ല. 

ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിൽ മാറ്റം വരുത്തുകയും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്ത നടപടി അം​ഗീകരിക്കില്ലെന്ന നിലപാടിലാണ് പാകിസ്ഥാൻ. അടുത്തയാഴ്ച ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ച‌ർച്ച നടക്കാൻ പോകുകയാണ്. ഈ സമയത്താണ് ഇന്ത്യ പാകിസ്ഥാനെതിരായ നിലപാട് കർശനമാക്കുന്നത്. ഇന്ത്യയുമായി ച‌ർച്ച നടത്താവുന്ന അന്തരീക്ഷമല്ലെന്ന് പാക് വിദേശകാര്യമന്ത്രി  ഷാ മെഹമൂദ് ഖുറേഷിയും ഇന്നലെ വ്യക്തമാക്കിയിരുന്നു. 

ചൈനയ്ക്കെതിരെ ഇന്ത്യയുമായി സഹകരണം ശക്തമാക്കുമെന്ന് അമേരിക്കയും വ്യക്തമാക്കിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios