ദില്ലി: ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ സേന കമാൻഡർ തലത്തിൽ ഇന്ന് വീണ്ടും ചർച്ച. കിഴക്കൻ ലഡാക്കിലെ ചുഷുൽ മേഖലയിൽ വച്ചാണ് കൂടിക്കാഴ്ച. അതിർത്തിയിൽ നിന്നുള്ള സേനയുടെ രണ്ടാം ഘട്ട പിന്മാറ്റം ആയിരിക്കും പ്രധാനമായും ചർച്ച ചെയ്യുക. ഇത് നാലാം തവണയാണ് സേന കമാന്റർ തലത്തിൽ ചർച്ച നടക്കുന്നത്. 

അതിർത്തിയിൽ നിന്നുള്ള സേനയുടെ ആദ്യ ഘട്ട പിന്മാറ്റം ഏറെക്കുറെ പൂർത്തിയായെന്നാണ് റിപ്പോർട്ട്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ്ങ് യീയും തമ്മിൽ ഞായറാഴ്ച്ച ധാരണയിലെത്തിയതിന് പിന്നാലെയായിരുന്നു അതിർത്തിയിൽ സേന പിന്മാറ്റം തുടങ്ങിയത്.