Asianet News MalayalamAsianet News Malayalam

ഇന്ത്യ - ചൈന അതിര്‍ത്തി റോഡ് നിര്‍മ്മാണം; വൈശാലി എസ് ഹിവാസിന് ചുമതല


കോവിഡ് -19 പകർച്ചവ്യാധിക്കിടയിലും ലഡാക്ക് മേഖലയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിയിലെ സംഘർഷത്തിനിടയിലും കഴിഞ്ഞ വർഷം മാത്രം ചൈന അതിർത്തിയിൽ നിരവധി പ്രധാന റോഡുകളും തുരങ്കങ്ങളും ബി‌ആർ‌ഒ നിർമ്മിച്ചിരുന്നു. 

 

India China border road construction In charge of Vaishali S Hiwase
Author
Delhi, First Published Apr 29, 2021, 11:53 AM IST

ദില്ലി: ഇന്ത്യ-ചൈന അതിർത്തി റോഡ് നിര്‍മ്മാണ കമ്പനിയായ ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്‍റെ ആദ്യ വനിതാ കമാന്‍ഡിങ്ങ് ഓഫീസറായി വൈശാലി എസ് ഹിവാസ് ചുമതലയേറ്റു. കാർഗിലിലെ കാലാവധി പൂർത്തിയാക്കിയ ശേഷമാണ് ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്‍റെ കമാന്‍ഡിങ്ങ് ഓഫീസറായി വൈശാലി ചുമതലയേറ്റത്. എം ടെക് ബിരുദം നേടിയ വൈശാലി മഹാരാഷ്ട്രയിലെ വാർധ സ്വദേശിയാണ്. 

കോവിഡ് -19 പകർച്ചവ്യാധിക്കിടയിലും ലഡാക്ക് മേഖലയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിയിലെ സംഘർഷത്തിനിടയിലും കഴിഞ്ഞ വർഷം മാത്രം ചൈന അതിർത്തിയിൽ നിരവധി പ്രധാന റോഡുകളും തുരങ്കങ്ങളും ബി‌ആർ‌ഒ നിർമ്മിച്ചിരുന്നു. " ബിആര്‍ഒ ഇന്ത്യയുടെ ഒരു എളിയ തുടക്കമാണിത്. സ്ത്രീ ശാക്തീകരണത്തിന്‍റെ പുതിയൊരു യുഗത്തിനാണ് ഇത് തുടക്കം കുറിക്കുന്നത്. വനിതാ ഓഫീസര്‍മാര്‍ ഏത് കഠിനമായ ജോലികള്‍ ഏറ്റുക്കുന്നതിനും പ്രപ്തമാണ്." ബിആര്‍ഒ ട്വിറ്ററില്‍ കറിച്ചു. 

ലഡാക്ക്, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം എന്നിവിടങ്ങളിൽ തന്ത്രപരമായ റോഡുകൾ ബിആര്‍ഒ നിർമ്മിക്കുന്നുണ്ട്. 2022 ഡിസംബറോടെ ചൈന അതിർത്തിയിൽ നിര്‍ണ്ണയിച്ചിട്ടുള്ള 61 തന്ത്രപരമായ റോഡുകളും പൂർത്തീകരിക്കാൻ ബിആര്‍ഒ പദ്ധതിയിടുന്നു.

 

' കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.'

 

 

 

Follow Us:
Download App:
  • android
  • ios