സൈനിക തല ചർച്ചയിൽ ചൈനയുടെ ഏകപക്ഷീയ നിലപാട് അംഗീകരിക്കേണ്ടതിലെന്നാണ് സർക്കാർ തീരുമാനം. സൈനിക സാന്നിധ്യം കുറയ്ക്കുന്നതുൾപ്പടെയുള്ള നടപടികൾക്ക് ചൈന തയ്യാറായാലേ ചർച്ച വിജയിക്കൂ എന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
ദില്ലി: ഇന്ത്യക്കും ചൈനയ്ക്കുമിടയിലെ തർക്കം നയതന്ത്രതല ചർച്ചയിലൂടെ പരിഹരിക്കാൻ ധാരണ. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ചൈനീസ് വിദേശകാര്യ മന്ത്രാലയ ഡയറക്ടറുമായി സംസാരിച്ചു. ഇരു രാജ്യങ്ങളുടേയും താൽപര്യവും വികാരവും മാനിക്കുമെന്ന് പരസ്പം ഉറപ്പ് നൽകി. നാളെ സൈനികതല ചർച്ച നടക്കാനിരിക്കെയാണ് നയതന്ത്ര തലത്തിലെ ആശയവിനിമയം.
സൈനിക തല ചർച്ചയിൽ ചൈനയുടെ ഏകപക്ഷീയ നിലപാട് അംഗീകരിക്കേണ്ടതിലെന്നാണ് സർക്കാർ തീരുമാനം. സൈനിക സാന്നിധ്യം കുറയ്ക്കുന്നതുൾപ്പടെയുള്ള നടപടികൾക്ക് ചൈന തയ്യാറായാലേ ചർച്ച വിജയിക്കൂ എന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. ചൈനീസ് പ്രദേശമായ മോൾഡോയിലാണ് നാളെ ചർച്ച നടക്കുക. 14 കോർ കമാന്റർ ലെഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിംഗാകും ഇന്ത്യയിൽ നിന്ന് ചർച്ചയിൽ പങ്കെടുക്കുന്നത്.
ചർച്ചയ്ക്കുള്ള മുന്നൊരുക്കം ഇരു സൈന്യങ്ങളും തുടങ്ങി. തർക്കപരിഹാര ചർച്ചകൾ നടക്കാനിരിക്കെ ചൈനീസ് അതിർത്തിയിലെ സാഹചര്യം അമേരിക്കയുമായി സംസാരിച്ചു എന്ന് ഇന്ത്യ പരസ്യമായി വ്യക്തമാക്കിയതും പുതിയ നീക്കമായി.
