ദില്ലി: ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഒന്നിച്ച് നില്‍ക്കുമെന്ന് സംയുക്ത പ്രസ്താവനയുമായി ഇന്ത്യയും റഷ്യയും ചൈനയും. കിഴക്കന്‍ ചൈനയില്‍ നടന്ന ഇന്ത്യ , ചൈന, റഷ്യ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷമാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍  സംയമനം പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ഒരു രീതിയിലുള്ള ഭീകരവാദത്തേയും പ്രോല്‍സാഹിപ്പിക്കില്ലെന്ന് പ്രസ്താവന വിശദമാക്കുന്നു. നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുന്നതിനിടെയാണ് ഇന്ത്യയും ചൈനയും റഷ്യയുമാണ് പ്രസ്താവന ഇറക്കിയത്.