Asianet News MalayalamAsianet News Malayalam

'ധാരണ ലംഘിച്ചത് ചൈന, നിയന്ത്രണരേഖ മറികടന്നു', പരമാധികാരം സംരക്ഷിക്കുമെന്ന് ഇന്ത്യ

നിലവിലെ സ്ഥിതി അട്ടിമറിച്ച് നിയന്ത്രണരേഖ കടക്കാനുള്ള ചൈനീസ് ശ്രമമാണ് സംഘർഷത്തിന് ഇടയാക്കിയതെന്ന് വിദേശകാര്യമന്ത്രാലയത്തിന്‍റെ വാർത്താക്കുറിപ്പ്. മൂന്ന് സൈനികർ വീരമൃത്യു വരിച്ചതിന്‍റെ പശ്ചാത്തലത്തിൽ ആദ്യമായിട്ടാണ് ഇന്ത്യ പ്രതികരിക്കുന്നത്.

india china standoff mea releases reply on ladakh clash
Author
New Delhi, First Published Jun 16, 2020, 8:34 PM IST
  • Facebook
  • Twitter
  • Whatsapp

ദില്ലി: ഇന്ത്യ - ചൈന അതിർത്തിയായ ലഡാക്കിലെ ഗാൽവൻ താഴ്‍വരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിന്‍റെ പശ്ചാത്തലത്തിൽ ആദ്യപ്രതികരണവുമായി വിദേശകാര്യമന്ത്രാലയം. ചൈനയാണ് ധാരണ ലംഘിച്ച്, നിയന്ത്രണരേഖ മറികടന്ന് ഇന്ത്യൻ ഭാഗത്തേക്ക് കടന്നതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇന്ത്യയുമായി ചൈന ഉണ്ടാക്കിയ ധാരണ ലംഘിച്ചെന്നും ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കും എന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

വിദേശകാര്യവക്താവ് അനുരാഗ് ശ്രീവാസ്തവയാണ് പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. പ്രസ്താവനയുടെ പൂർണരൂപവും പരിഭാഷയും ഇങ്ങനെ:

''കിഴക്കൻ ലഡാക്കിന്‍റെ അതിർത്തിപ്രദേശത്ത് ഇരുസേനകളും പിൻമാറാനുള്ള നടപടികൾ ഇന്ത്യയുടെയും ചൈനയുടെയും സൈനിക, നയതന്ത്ര ഉദ്യോഗസ്ഥർ വിശദമായി ചർച്ച ചെയ്ത് വരികയായിരുന്നു. 

ജൂൺ 6, 2020-ന് ഇരുസൈന്യങ്ങളിലെയും കമാൻഡർമാർ യോഗം ചേർന്ന്, സൈനികരെ മേഖലയിൽ നിന്ന് പിൻവലിക്കാൻ തീരുമാനമെടുത്തിരുന്നു. മാത്രമല്ല, ഗ്രൗണ്ട് കമാൻഡർമാർ മേഖലയിൽ പരസ്പരം യോഗം ചേർന്ന്, എങ്ങനെ സൈന്യത്തെ പിൻവലിക്കാമെന്നതിൽ ഒരു ധാരണയിലെത്തി അതിനുള്ള നടപടിക്രമങ്ങൾ തുടങ്ങി വരികയായിരുന്നു.

ഈ പ്രക്രിയ നന്നായിത്തന്നെ പുരോഗമിക്കുമെന്നായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. എന്നാൽ ചൈന ഈ ധാരണ അംഗീകരിച്ചില്ല. മാത്രമല്ല, ഗാൽവൻ താഴ്‍വരയിലെ ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ എന്ന നിയന്ത്രണരേഖയെ മാനിക്കുകയും ചെയ്തില്ല. 

ജൂൺ 15 2020-ന് വൈകിട്ടും, രാത്രിയുമായി ഇരുസൈന്യങ്ങളും തമ്മിൽ സംഘർഷം ഉടലെടുത്തു. ചൈന അതിർത്തി ധാരണ ലംഘിച്ച്, ഈ അതിർത്തി മാറ്റാൻ ശ്രമം നടത്തിയതോടെയായിരുന്നു ഇത്. രണ്ട് ഭാഗത്തും മരണങ്ങളുണ്ടായി. ഉയർന്ന നയതന്ത്ര, സൈനിക തലത്തിൽ നടത്തിയ ചർച്ചയിൽ ഉണ്ടായ ധാരണ ചൈന മാനിച്ചിരുന്നെങ്കിൽ ഈ മരണങ്ങൾ ഒഴിവാക്കാമായിരുന്നു.

അതി‍ർത്തിയുമായി ബന്ധപ്പെട്ട്, ഇന്ത്യ എപ്പോഴും വളരെ ഉത്തരവാദിത്തമുള്ള നിലപാടാണ് സ്വീകരിച്ചുപോരുന്നത്. ഇന്ത്യയുടെ എല്ലാ പ്രവർത്തനങ്ങളും ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിനകത്ത് തന്നെയായിരുന്നു. ഈ ധാരണ ചൈനയും മാനിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. 

അതിർത്തിയിൽ സമാധാനവും ശാന്തിയും തുടരേണ്ടതിന്‍റെ ആവശ്യകതയിൽ ഞങ്ങൾ ഉറച്ച് നിൽക്കുകയാണ്. ഭിന്നതകൾ ചർച്ചകളിലൂടെ പരിഹരിക്കാനാവുന്നതാണ്. അതേസമയം, ഇന്ത്യ പരമാധികാരവും അഖണ്ഡതയും സംരക്ഷിച്ചുകൊണ്ട് തന്നെ നിലനിൽക്കും''.

In response to media queries on the situation in the western sector of the India-China border, the Official Spokesperson Mr. Anurag Srivastava said,

" India and China have been discussing through military and diplomatic channels the de-escalation of the situation in the border area in Eastern Ladakh. 

Senior Commanders had a productive meeting on 6th June 2020 and agreed on a process for such de-escalation. Subsequently, ground commanders had a series of meetings to implement the consensus reached at a higher level. 

While it was our expectation that this would unfold smoothly, the Chinese side departed from the consensus to respect the Line of Actual Control (LAC) in the Galwan Valley. 

On the late-evening and night of 15th June, 2020 a violent face-off happened as a result of an attempt by the Chinese side to unilaterally change the status quo there. Both sides suffered casualties that could have been avoided had the agreement at the higher level been scrupulously followed by the Chinese side. 

Given its responsible approach to border management, India is very clear that all its activities are always within the Indian side of the LAC. We expect the same of the Chinese side.

We remain firmly convinced of the need for the maintenance of peace and tranquillity in the border areas and the resolution of differences through dialogue. At the same time, we are also strongly committed to ensuring India’s sovereignty and territorial integrity."

ലഡാക്കിലെ ഗാൽവാൻ താഴ്‍വരയിൽ നടന്ന ചൈനീസ് പ്രകോപനത്തിൽ മൂന്ന് ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. വിജയവാഡ സ്വദേശി കേണൽ സന്തോഷ് ബാബു, തമിഴ്നാട് തിരുവണ്ടനൈ സ്വദേശി ഹവിൽദാർ പളനി, ജാർഖണ്ഡ് സാഹിബ് ഗഞ്ജ് സ്വദേശി കുന്ദഎൻ കുമാർ ഓഝ എന്നിവർക്കാണ് ജീവൻ നഷ്ടമായത് എന്നാണ് വിവരം. 

Follow Us:
Download App:
  • android
  • ios