അതിര്‍ത്തിയിലെ തര്‍ക്കം പരിഹരിക്കാനുള്ള സമിതികളുടെ യോഗത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും സംയുക്തമായി പ്രസ്താവന നടത്തിയത്.  


ദില്ലി: അതിർത്തിയിലെ തർക്കം എത്രയും പെട്ടെന്ന് പരിഹരിക്കാൻ ശ്രമിക്കുമെന്ന് ഇന്ത്യയും ചൈനയും. സേനാതല ചർച്ചകൾ വൈകാതെ വീണ്ടും തുടങ്ങുമെന്നും അറിയിപ്പ്. അതിര്‍ത്തിയിലെ തര്‍ക്കം പരിഹരിക്കാനുള്ള സമിതികളുടെ യോഗത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും സംയുക്തമായി പ്രസ്താവന നടത്തിയത്. 

പന്ത്രണ്ടാമത് സീനിയര്‍ കമാണ്ടര്‍തല ചര്‍ച്ചകള്‍ തുടങ്ങാനുള്ള തീരുമാനമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ പാംഗോങ് തടാകത്തിന്‍റെ വടക്ക്-തെക്ക് തീരങ്ങളില്‍ നിന്ന് സൈന്യങ്ങള്‍ പിന്മാറിയിരുന്നു. എന്നാല്‍ അതിനുശേഷം പലമേഖലകളിലും പിന്മാറ്റം നടക്കുന്നില്ല. ചര്‍ച്ചകളുമായി മുന്നോട്ട് പോകാന്‍ എന്തായാലും രണ്ട് രാജ്യങ്ങളും തീരുമാനിച്ചിരിക്കുകയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona