ദില്ലി: ജമ്മു കശ്മീരിനെ കുറിച്ച് ഐക്യരാഷ്ട്ര ജനറല്‍ അസംബ്ലി പ്രസിഡന്റ് നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ച് വിദേശ കാര്യ മന്ത്രാലയം. പാകിസ്ഥാന്‍ സന്ദര്‍ശനത്തിനിടെ ജനറല്‍ അസംബ്ലി പ്രസിഡന്റ് വോള്‍ക്കന്‍ ബോസ്‌കിര്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് വിദേശകാര്യ മന്ത്രാലയം വിമര്‍ശനമുന്നയിച്ചത്. 'ജമ്മു കശ്മീര്‍ വിഷയം പാകിസ്ഥാന്‍ ഐക്യരാഷ്ട്ര സഭയില്‍ കൂടുതല്‍ ശക്തമായ ഭാഷയില്‍ ഉന്നയിക്കേണ്ടതാണ്' എന്നായിരുന്നു ബോസ്‌കിറിന്റെ പരാമര്‍ശം. ഇത് അംഗീകരിക്കാനാകില്ലെന്നും ഇന്ത്യ അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona