ദില്ലി: മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്‍റെ അറസ്റ്റ് പാകിസ്ഥാന്‍റെ നാടകമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. എട്ടുതവണ ഈ  നാടകം പാകിസ്ഥാന്‍ ആവര്‍ത്തിച്ചിട്ടുണ്ട്. 2001 മുതല്‍ പാകിസ്ഥാന്‍ നടത്തുന്ന നാടകമാണിതെന്നും വിദേശകാര്യമന്ത്രാലയത്തിന്‍റെ വിമര്‍ശനം.

വിവിധ വകുപ്പുകളില്‍ നേരത്തേ ചുമത്തിയ കേസുമായി ബന്ധപ്പെട്ടാണ് ഹാഫിസ് സയീദിനെ  അറസ്റ്റ് ചെയ്തത്. ലാഹോറില്‍ നിന്ന് ഗുജ്‍രന്‍വാലിയിലേക്ക് പോകുന്ന വവി പഞ്ചാബ്  കൗണ്ടര്‍ ടെററിസം വകുപ്പാണ് ഹാഫിസിനെ പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്. 

മുംബൈ ഭീകരാക്രമണത്തിന്‍ പശ്ചാത്തലത്തിൽ ഹാഫിസിനെതിരെ കർശന നടപടി വേണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനായി കൂടുതൽ തെളിവുകൾ ഇന്ത്യ, പാക്കിസ്ഥാന് കൈമാറിയിരുന്നു. എന്നാൽ ഹാഫിസിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പാക്കിസ്ഥാൻ ഇതുവരെ തയ്യാറായിരുന്നില്ല.